#Latest News #Payyambalam Beach #Kannur #Kottiyoor Pilgrim Missing In Sea
കണ്ണൂര്‍: (https://truevisionnews.com/) കണ്ണൂര്‍ പയ്യാമ്പലത്ത് രണ്ടുപേര്‍ തിരയില്‍പ്പെട്ടു. കൊട്ടിയൂർ തീർഥാടനത്തിനെത്തിയ കർണാടക സ്വദേശികളാണ് ബീച്ചിൽ അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായി.
ഇന്ന് രാവിലെ 12.30ഓടെയായിരുന്നു അപകടം. ബംഗളൂരു സ്വദേശി സന്തോഷി(20)നെയാണ് കാണാതായത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. രണ്ടര മണിക്കൂർ പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അപായ സൂചന അവഗണിച്ച് കർണാടക സ്വദേശികൾ കടലിൽ ഇറങ്ങിയതാണെന്നാണ് സൂചന.
Content Highlight: Kottiyoor pilgrims caught in waves at Payyambalam beach, search ongoing for another person, Kannur
#Latest News #Payyambalam Beach #Kannur #Kottiyoor Pilgrim Missing In Sea
































