ദൈവത്തിന്റെ കരങ്ങളായി വഴിയാത്രക്കാരൻ; ഫറോക്കിൽ കാറിന് തീപിടിച്ച് വൻ അപകടം ഒഴിവായി, മലപ്പുറം സ്വദേശി രക്ഷപ്പെട്ടത് അത്ഭുതകരമായി

ദൈവത്തിന്റെ കരങ്ങളായി വഴിയാത്രക്കാരൻ; ഫറോക്കിൽ കാറിന് തീപിടിച്ച് വൻ അപകടം ഒഴിവായി, മലപ്പുറം സ്വദേശി രക്ഷപ്പെട്ടത് അത്ഭുതകരമായി
Jun 8, 2026 11:19 PM | By Athira V
#Latest News #Kozhikode #Car Fire

കോഴിക്കോട്: ( www.truevisionnews.com ) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉണ്ടായേക്കാമായിരുന്ന വൻ ദുരന്തം വഴിയാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. ഫറോക്ക് കോളേജ് മേലേവാരത്ത് വെച്ചാണ് സംഭവം. വാഹനം ഓടിച്ചിരുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി സാജിദ് പൊള്ളലേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഫറോക്കിൽ നിന്നും ഫറോക്ക് കോളേജ് വഴി ദേശീയപാതയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സാജിദ്. യാത്രാമധ്യേ മൊബൈൽ ഫോണിൽ കോൾ വന്നതിനെ തുടർന്ന് ഇദ്ദേഹം വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി സംസാരിക്കുകയായിരുന്നു. ഈ സമയം കാറിൻ്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് വഴിപോക്കനായ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ സാജിദിനോട് കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

​തീ പടർന്നത് നിമിഷങ്ങൾക്കകം സാജിദ് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ തൊട്ടുപിന്നാലെ കാറിൻ്റെ ബോണറ്റിനുള്ളിൽ നിന്നും വലിയ രീതിയിൽ തീ പടർന്നുപിടിച്ചു. ഫോൺ വന്നതും വാഹനം നിർത്തിയതും, വഴിപോക്കൻ്റെ കൃത്യമായ മുന്നറിയിപ്പും കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്.

തുടർന്ന് തദ്ദേശവാസികളും സമീപത്തെ വ്യാപാരികളും ഉടൻ തന്നെ ഒത്തുചേർന്ന് വെള്ളമൊഴിച്ച് തീ പൂർണ്ണമായും അണച്ചു. എഞ്ചിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Content Highlight: A major tragedy that could have occurred when a moving car caught fire was averted due to the timely intervention of a passerby

#Latest News #Kozhikode #Car Fire

Next TV

Related Stories
'പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം…..മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്'; എ.എ റഹീം

Jun 8, 2026 10:41 PM

'പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം…..മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്'; എ.എ റഹീം

ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ വിമർശനവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ റഹീം...

Read More >>
വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും

Jun 8, 2026 10:25 PM

വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും

വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും...

Read More >>
ആശ്വാസത്തിന്റെ കരങ്ങൾ; മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി

Jun 8, 2026 10:05 PM

ആശ്വാസത്തിന്റെ കരങ്ങൾ; മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം...

Read More >>
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

Jun 8, 2026 09:47 PM

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി, എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ...

Read More >>
വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു

Jun 8, 2026 09:29 PM

വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു

കെടിയു നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷ മറ്റൊരു ദിവസത്തേക്ക്...

Read More >>
Top Stories

News Roundup