ആശ്വാസത്തിന്റെ കരങ്ങൾ; മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി

ആശ്വാസത്തിന്റെ കരങ്ങൾ; മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി
Jun 8, 2026 10:05 PM | By Athira V
#Latest News #M A Yusuf Ali #LULU #Mundathikode Fireworks Accident

തൃശൂർ: ( www.truevisionnews.com) മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി. തൃശൂർ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ സഹായധന വിതരണം നിർവഹിച്ചു.

അപകടത്തിൽ ജീവൻ നഷ്ടമായ 16 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും മറ്റ് ദുരിതബാധിതർക്കും 50,000 രൂപ വീതവുമാണ് എം എ യൂസഫലി പ്രഖ്യാപിച്ചത്‌. ദുരിത ബാധിതർക്കായി ഇടപെട്ട ലുലു ഗ്രൂപ്പിന്റെയും ചെയർമാൻ യുസഫലിയുടെയും ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി നന്ദി പ്രകാശിപ്പിച്ചു.

വെടിക്കെട്ട് നിർത്തലാക്കുന്ന തീരുമാനം സർക്കാരിന്റെ നയമല്ലന്നെന്നും ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടെ നിർത്തുന്നതാണ് സർക്കാർ നയമെന്നും മന്ത്രി വ്യെക്തമാക്കി.

ചടങ്ങിൽ തൃശൂർ എംഎൽഎ രാജൻ പല്ലൻ, തൃശൂർ എഡിഎം ആർ മനോജ് , ഡെപ്യൂട്ടി കളക്ടർ ഡോ. പ്രീത സക്കറിയ, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, സിഎംഡി. സെക്രട്ടറി ഇ എ ഹാരീസ്, മീഡിയ ഹെഡ് എൻ ബി സ്വരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlight: Lulu Group Chairman M A Yusuf ali handed over the financial assistance announced for the Mundathikode fireworks accident

#Latest News #M A Yusuf Ali #LULU #Mundathikode Fireworks Accident

Next TV

Related Stories
ദൈവത്തിന്റെ കരങ്ങളായി വഴിയാത്രക്കാരൻ; ഫറോക്കിൽ കാറിന് തീപിടിച്ച് വൻ അപകടം ഒഴിവായി, മലപ്പുറം സ്വദേശി രക്ഷപ്പെട്ടത് അത്ഭുതകരമായി

Jun 8, 2026 11:19 PM

ദൈവത്തിന്റെ കരങ്ങളായി വഴിയാത്രക്കാരൻ; ഫറോക്കിൽ കാറിന് തീപിടിച്ച് വൻ അപകടം ഒഴിവായി, മലപ്പുറം സ്വദേശി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉണ്ടായേക്കാമായിരുന്ന വൻ ദുരന്തം വഴിയാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം...

Read More >>
'പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം…..മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്'; എ.എ റഹീം

Jun 8, 2026 10:41 PM

'പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം…..മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്'; എ.എ റഹീം

ഓൺലൈൻ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ വിമർശനവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ റഹീം...

Read More >>
വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും

Jun 8, 2026 10:25 PM

വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും

വയനാട്ടിൽ വിദ്യാർത്ഥികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണങ്ങൾ, ആരോഗ്യമന്ത്രി നാളെ ജില്ലയിലെത്തും...

Read More >>
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

Jun 8, 2026 09:47 PM

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി, എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ...

Read More >>
വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു

Jun 8, 2026 09:29 PM

വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു

കെടിയു നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷ മറ്റൊരു ദിവസത്തേക്ക്...

Read More >>
Top Stories

News Roundup

News from Regional Network