നടന്‍ ടിനി ടോമിനെതിരായ പരാതി; മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ ഹാജരാകും

നടന്‍ ടിനി ടോമിനെതിരായ പരാതി; മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ ഹാജരാകും
2026-06-08T23:07:00 | By Athira V
#Latest News #AMMA #Tini Tom #Ansiba Hasan

( https://moviemax.in/) നടന്‍ ടിനി ടോമിനെതിരായ പരാതിയിൽ മൊഴിനൽകാനായി അൻസിബ ഹസന്‍ നാളെ ഹാജരാകും. കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുന്നത്.

ഇന്ന് ഹാജരാകനായിരുന്നു പൊലീസ് നിർദേശിച്ചത്. ഇന്ന് ഹാജരാകാൻ അൻസിബ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് നാളത്തേയ്ക്ക് മാറ്റിയത്. ഈ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടാണ് ടിനിക്കെതിരെ അൻസിബ പരാതി നല്‍കിയിരിക്കുന്നത്.

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ടർ ടിവിയിലൂടെയാണ് അന്‍സിബ രംഗത്തെത്തിയത്. തുടർച്ചയായി ടിനി ടോം തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ടിനി ടോമിന്റെ ഡ്രൈവറെ ഉള്‍പ്പടെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചുവെന്നടക്കം വ്യജ പ്രചാരണങ്ങള്‍ നടത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു.

ഇത് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നടക്കം അന്‍സിബയുടെ പരാതിയില്‍ പരാമര്‍ശമുണ്ട്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.

അമ്മ സംഘടനയുടെ ഫെബ്രുവരി 14 ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങളിലും അൻസിബ പ്രതികരിച്ചു. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ ആയി എത്തിയത്.

ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോണ്‍സര്‍ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വെച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കിയിരുന്നു.

Content Highlight: Complaint against actor Tini Tom; Ansiba Hasan to appear tomorrow to give statement

#Latest News #AMMA #Tini Tom #Ansiba Hasan

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup