'ചൂടോടെ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ, പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ'; കുറിപ്പുമായി ശ്രീകുമാരന്‍ തമ്പി

 'ചൂടോടെ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ, പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ'; കുറിപ്പുമായി ശ്രീകുമാരന്‍ തമ്പി
2026-06-08T23:14:00 | By Athira V
#Latest News #Salim Kumar #Sreekumaran Thampi #Chanthu

( https://moviemax.in/)  അന്തരിച്ച നടന്‍ സലിം കുമാറിന്‍റെ സംസ്കാരം ഇന്നലെ നടക്കുമ്പോള്‍ വീട്ടുവളപ്പില്‍ ഇരച്ചെത്തിയ ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ സൃഷ്ടിച്ച ബുദ്ധിമുട്ടില്‍ മകന്‍ ചന്തു പ്രതികരിച്ചിരുന്നു.

ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഒരു മരണവീടാണെന്നത് പോലും ഓര്‍ക്കാതെ അനൗചിത്യത്തോടെ പെരുമാറുന്ന ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ക്കെതിരായ വിമര്‍ശനമാണ് പൊതുവില്‍ ഉയര്‍ന്നത്.

ചന്തുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പോസ്റ്റുകളില്‍ അധികവും. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

അനശ്വരനടൻ സലിം കുമാറിന്റെ സംസ്കാര വേളയിൽ അദ്ദേഹത്തിന്റെ ആരാധകരെന്ന നാട്യത്തിലും മാധ്യമ പ്രവർത്തകരെന്ന ഭാവത്തിലും കയ്യിൽ മൊബൈലുമായി വന്ന്‌ ചില സാമൂഹികവിരുദ്ധർ കാണിച്ച കോപ്രായങ്ങളും അതുകണ്ട് വേദനിച്ചു നിസ്സഹായനായി നിലവിളിക്കുകയും ഗത്യന്തരമില്ലാതെ ക്ഷോഭിക്കുകയും ചെയ്യുന്ന ചന്തുവിന്റെ (സലിംകുമാറിന്റെ മൂത്ത പുത്ര ) അവസ്ഥ കണ്ട് എന്റെയും കണ്ണു നിറഞ്ഞു. എനിക്ക് തോന്നിയ അതേ വികാരം മനുഷ്യത്വമുള്ള എല്ലാ മലയാളികൾക്കും ഉണ്ടായിക്കാണും.

പരിസരബോധമില്ലാതെ ആരുടെയും ദുഃഖം വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ എവിടെയും കാണാം. അതു മരണവീടായാൽ അവർക്ക് ഏറെ സന്തോഷം, ചൂടോടെ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇട്ടാൽ കൂടുതൽ വ്യൂസ് കിട്ടുമല്ലോ.

എന്റെ സംസ്കാരം നടക്കുന്ന സ്ഥലത്തും ഒരിക്കൽ ക്രൂരന്മാരായ ഈ സാഡിസ്റ്റുകൾ വരുമെന്ന് എനിക്കറിയാം. അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് "പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ" എന്നു പറയാൻ കഴിയില്ലല്ലോ. അതുകൊണ്ട് ആ വാചകം ഇന്നു തന്നെ അവരോട് പറയുന്നു.

എന്‍റെ മൃതദേഹത്തിനടുത്ത് ഇതു പോലുള്ള കപടജീവികൾ മൊബൈലുമായി വന്നു നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എന്റെ യഥാർത്ഥ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു.

ഒരു വ്യക്തിയുടെ സ്വകാര്യതയെയും വികാരങ്ങളെയും അഭിമാനത്തെയും ഹനിക്കുന്ന ഈ ക്രിമിനൽ കുറ്റത്തിനെതിരെ ഐ റ്റി നിയമപ്രകാരം കേസെടുക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പും പോലീസും ഇക്കാര്യത്തിൽ മുന്നോട്ടു വരണം. പ്രശസ്തി ഒരു ദോഷവും ആരാധന ഒരു ശല്യവുമാകുന്ന അവസ്ഥ ആർക്കും ഉണ്ടാകാൻ പാടില്ല.

പ്രശസ്തരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. ആ കുടുംബത്തിന്റെ നാഥനായ, തന്റെ എല്ലാമെല്ലാമായ ഒരാൾ ചിതയിൽ കത്തിയെരിയുമ്പോൾ ആ വേദന ഉള്ളിലൊതുക്കുകയും പെട്ടന്ന് പൊട്ടിക്കരയുകയും ചെയ്യുന്ന നല്ല സ്നേഹമുള്ള മക്കൾ അവർക്കുമുണ്ട്. ആ മക്കൾക്കും ബന്ധുമിത്രാദികൾക്കുമൊക്കെ വേണ്ടത് നിങ്ങളുടെ വൃത്തികെട്ട മൊബൈൽ കാമറാ കണ്ണുകളുടെ ഒപ്പിയെടുക്കൽ അല്ല. മനഃസമാധാനവും സ്വകാര്യതയും അല്പം കാരുണ്യവുമാണ്.

Content Highlight: Sreekumaran Thampi responds to online mediapersons' insults during Salim Kumar's funeral

#Latest News #Salim Kumar #Sreekumaran Thampi #Chanthu

Next TV

Related Stories
'പേടിക്കണ്ട ധ്യാന്‍..  ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

Jul 15, 2026 08:21 PM

'പേടിക്കണ്ട ധ്യാന്‍.. ജയ് വിളിക്കാന്‍ മുന്‍നിരയില്‍ എനിക്കൊരു കസേര ഒഴിച്ചിട്ടുണ്ടാവില്ലേ....'; ധ്യാനിന് നവ്യയുടെ മറുപടി

വർഷങ്ങൾക്ക് മുൻപ് നവ്യ നായരെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്ന് പറഞ്ഞ ധ്യാൻ ഇപ്പോൾ നവ്യക്കൊപ്പം അഭിനയിക്കുന്നു. സിഎം ആകുമ്പോൾ മുൻനിരയിൽ...

Read More >>
 സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

Jul 15, 2026 12:18 PM

സിനിമ കണ്ടപ്പോൾ മദ്യപാനം നിർത്തി; വെളിപ്പെടുത്തലുമായി അജു വർഗീസ്

ജയസൂര്യയുടെ 'വെള്ളം' സിനിമ കണ്ടതിന് ശേഷമാണ് മദ്യപാനം നിർത്തിയതെന്ന് അജു വർഗീസ്. ആ സിനിമയും ജയസൂര്യയുടെ പെർഫോമൻസും തന്നെ വല്ലാതെ സ്വാധീനിച്ചു...

Read More >>
'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

Jul 15, 2026 11:39 AM

'സൽപ്പേരിന് കളങ്കം വരുത്താൻ തന്നെയാ...വിട്ടുകൊടുക്കില്ല...'; ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സൈബർ ആക്രമണത്തിനെതിരെ അന്ന രേഷ്മ രാജൻ

തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടി അന്ന രേഷ്മ രാജൻ കേരള പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി....

Read More >>
രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

Jul 15, 2026 11:11 AM

രണ്ടാം ഘട്ട കീമോ പൂർത്തിയായി; ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണെന്ന് ഉമ ശങ്കരി

നടി ഉമ ശങ്കരി ബ്രസ്റ്റ് കാൻസർ ചികിത്സയുടെ രണ്ടാം ഘട്ട കീമോ പൂർത്തിയാക്കി. പ്രയാസകരമായ ദിവസങ്ങളെ എങ്ങനെ നേരിടണമെന്ന് പഠിക്കുകയാണെന്ന് താരം പറഞ്ഞു....

Read More >>
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
Top Stories

News Roundup