കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; ബജ്ജിക്കടയിൽ ചായ കുടിച്ചുനിന്ന യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി; ബജ്ജിക്കടയിൽ ചായ കുടിച്ചുനിന്ന യുവാവിന് ദാരുണാന്ത്യം
Jun 8, 2026 07:44 PM | By Athira V
#Latest News #Accident #Death #Alappuzha

ആലപ്പുഴ: ( www.truevisionnews.com ) അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ച് റോഡരികിലെ ബജ്ജിക്കടയ്ക്ക് മുന്നിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ദാരുണാന്ത്യം.

കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡ് തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3:15ന് പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു സംഭവം.

കെട്ടിട നിർമാണത്തൊഴിലാളിയായ സുധീഷ് തിരുവല്ലയിലെ ബന്ധുവീട്ടിൽ ഭാര്യക്കൊപ്പം പോയശേഷം മുഹമ്മയിലെ വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. പഴവീട് ഭാഗത്ത് എത്തിയപ്പോൾ ബജ്ജിക്കടയിൽ ചായ കുടിക്കാൻ നിർത്തി.

ഈ സമയം ഒപ്പമുണ്ടായിരുന്ന ഭാര്യ കടയിലേക്ക് കയറി ചായ വാങ്ങി ബൈക്കിനടുത്തേക്ക് കൊണ്ടുവന്നു. ബൈക്കിൽ ചാരിനിന്ന് ചായ കുടിക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈതവനഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൺകൂനയും കടന്ന് വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്.

റോഡരികിൽ വാഹനം പാർക്ക് ചെയ്തശേഷം ചായ കുടിക്കാൻ എത്തിയവരുടെ ഓട്ടോയിലും സ്കൂട്ടറിലുമാണ് ഇടിച്ചത്. അതിനും കോടുപാടുണ്ടായിട്ടുണ്ട്.

Content Highlight: A young man drinking tea at a bajji stall met with a tragic end when his car lost control and ran over him

#Latest News #Accident #Death #Alappuzha

Next TV

Related Stories
ആശ്വാസത്തിന്റെ കരങ്ങൾ; മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി

Jun 8, 2026 10:05 PM

ആശ്വാസത്തിന്റെ കരങ്ങൾ; മുണ്ടത്തിക്കോട് ദുരന്തബാധിതർക്കായി എം എ യൂസഫലി പ്രഖ്യാപിച്ച സഹായധനം കൈമാറി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം...

Read More >>
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

Jun 8, 2026 09:47 PM

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി, എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ...

Read More >>
വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു

Jun 8, 2026 09:29 PM

വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റിവെച്ചു

കെടിയു നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെൻ്ററി പരീക്ഷ മറ്റൊരു ദിവസത്തേക്ക്...

Read More >>
മിനിമം ചാർജ് 50 രൂപയാക്കണം;  പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് പ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികൾ

Jun 8, 2026 08:50 PM

മിനിമം ചാർജ് 50 രൂപയാക്കണം; പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് പ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികൾ

മിനിമം ചാർജ് 50 രൂപയാക്കണം, പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ച് പ്രഖ്യാപിച്ച് ഓട്ടോ...

Read More >>
‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന പരാമർശം പിൻവലിക്കണം’; കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Jun 8, 2026 08:24 PM

‘നഴ്‌സിങ് ലൈംഗികവത്കരിക്കപ്പെട്ട ജോലിയെന്ന പരാമർശം പിൻവലിക്കണം’; കങ്കണ റണാവത്ത് മാപ്പ് പറയണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരെ അപമാനിച്ചുകൊണ്ടുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം അപലപനീയമെന്ന് വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു...

Read More >>
Top Stories

News Roundup

News from Regional Network