#Latest News #Death #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com) കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം പേരൂരില്‍ ആണ് സംഭവം.
ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെ (50) ആണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ആളെ കണ്ടത്. തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു.
പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ രാജീവിനെ കണ്ടത്. ഇന്നലെയാണ് ഇയാള്‍ ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തത്. ഇന്നലെ കളിക്കാനെത്തിയ കുട്ടികളോട് ഇയാള്‍ സംസാരിച്ചിരുന്നു. കാറില്‍ എസിയിട്ട് കിടന്നുറങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Content Highlight: Middle-aged man found dead inside car in Kariyavattom































