കെ.എസ്.ഇ.ബി ജീവനക്കാരനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കെ.എസ്.ഇ.ബി ജീവനക്കാരനെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 6, 2026 12:44 PM | By Anusree vc
#Latest News #alode KSEB Staff Death #Kerala Police

പാലോട്: ( www.truevisionnews.com ) ആളൊഴിഞ്ഞ വനമേഖലയിൽ തലയിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശിയും പാലോട് കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനുമായ പ്രിൻസ് (52-കുഞ്ഞുമോൻ) ആണ് മരിച്ചത്.

പാലോട് – പാണ്ഡ്യൻപാറ കെ.എസ്.ഇ.ബി പവർ സ്റ്റേഷന് സമീപത്തുള്ള വനപ്രദേശത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. തലയിൽ ഹെൽമെറ്റ് ധരിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കിടന്നിരുന്നത് എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ജോലിക്ക് പോയ പ്രിൻസ് രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രിൻസ് സ്ഥിരമായി പോകാറുള്ള വഴികളിലും തിരച്ചിൽ നടത്തുന്നതിനിടയിലാണ് പവർ സ്റ്റേഷന് സമീപത്തെ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.

വിവരമറിഞ്ഞ് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താൻ പോലീസിന്റെ സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ സംഘവും സ്ഥലത്തെത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Content Highlight: KSEB employee found dead in forest

#Latest News #alode KSEB Staff Death #Kerala Police

Next TV

Related Stories
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

Jun 6, 2026 02:44 PM

വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി...

Read More >>
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

Jun 6, 2026 02:13 PM

'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

നഗരത്തിൽ വൻതോതിൽ ലഹരി ഒഴുക്കുന്നുണ്ടെന്നും പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്നും ഹിമവൽ...

Read More >>
 കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 6, 2026 01:52 PM

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക്...

Read More >>
ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

Jun 6, 2026 01:00 PM

ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

'തൂഫാൻ' കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി...

Read More >>
Top Stories

News Roundup