ഡാൻസ് കളിച്ച് റീൽസിട്ടതിന് അറസ്റ്റ്; എസ്എച്ച്ഒയെ വെറുതെ വിടില്ല, സമാധാനത്തോടെ പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം ജീവിക്കില്ല' - ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി

 ഡാൻസ് കളിച്ച് റീൽസിട്ടതിന് അറസ്റ്റ്; എസ്എച്ച്ഒയെ വെറുതെ വിടില്ല, സമാധാനത്തോടെ പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം ജീവിക്കില്ല' -  ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി
Jun 6, 2026 12:43 PM | By Susmitha Surendran
#Criminal Case #Arjun Ayanki #Threatening Note #Kothamangalam SHO

എറണാകുളം: (https://truevisionnews.com/) എറണാകുളം കോതമംഗലം എസ്എച്ച്ഒക്കെതിരെ ഭീഷണി കുറിപ്പുമായി ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി. നിയമപരമായും വേണ്ടിവന്നാല്‍ കായികപരമായും നേരിടുമെന്നാണ് ഭീഷണി. കല്യാണം കൂടാന്‍ വന്ന ഞങ്ങളെ ഡാന്‍സ് കളിച്ചു റീലിട്ടെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തതിന് അനുഭവിക്കുമെന്നാണ് ഭീഷണി.

ഞങ്ങളുടെ ജീവിതം കീഴ്‌മേല്‍ മറിച്ച എസ്എച്ച്ഒയെ വെറുതെ വിടില്ല. സമാധാനത്തോടെ പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം ജീവിക്കില്ല. നിയമപരമായും വേണ്ടിവന്നാല്‍ കായികപരമായും നേരിടുമെന്നുമാണ് ഭീഷണി.

കഴിഞ്ഞ മാസമാണ് കോതമംഗലത്തെ റിസോര്‍ട്ടില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയും കൂട്ടാളികളും കോതമംഗലത്തുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ പുന്നേക്കാട് ഉള്ള സ്വകാര്യ റിസോര്‍ട്ട് പരിശോധിച്ചു സംഘത്തെ പോലീസ് കരുതല്‍ തടങ്കല്‍ ആക്കിയത്.

ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചുകൊണ്ട് പുതിയ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഒത്തുകൂടിയതാണ് എന്നാണ് പോലീസിന് കിട്ടിയ വിവരം. കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ സ്റ്റീല്‍ ബേഡിന്റെ ഭാഗമായാണ് അര്‍ജുന്‍ ആയെങ്കില്‍ സംഘത്തെയും 2026 മെയ് മൂന്നിന് പോലീസ് പിടികൂടിയത്. എല്ലാ ആഴ്ചയിലും അന്വേഷണ ഉദ്യോഗത്തിനു മുന്നില്‍ ഹാജരായി ഒപ്പിടണം എന്ന വ്യവസ്ഥയിലും, കര്‍ശന ഉപാധികളിലും ആണ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിക്കുന്നത്.

Content Highlight: Criminal case accused Arjun Ayanki with threatening note against Kothamangalam SHO

#Criminal Case #Arjun Ayanki #Threatening Note #Kothamangalam SHO

Next TV

Related Stories
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

Jun 6, 2026 02:44 PM

വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി

രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി...

Read More >>
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

Jun 6, 2026 02:13 PM

'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!

നഗരത്തിൽ വൻതോതിൽ ലഹരി ഒഴുക്കുന്നുണ്ടെന്നും പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്നും ഹിമവൽ...

Read More >>
 കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 6, 2026 01:52 PM

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക്...

Read More >>
ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

Jun 6, 2026 01:00 PM

ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി

'തൂഫാൻ' കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി...

Read More >>
Top Stories

News Roundup