ഈ സീസണിലെ ആദ്യ റെഡ് അലർട്ട്.....! കേരളത്തിൽ ഇനി മഴയുടെ താണ്ഡവം, നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

ഈ സീസണിലെ ആദ്യ റെഡ് അലർട്ട്.....! കേരളത്തിൽ  ഇനി മഴയുടെ താണ്ഡവം, നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്
Jun 5, 2026 02:07 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  കേരളത്തിൽ മഴ ശക്തമാകുന്നു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്.

മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്.

കോട്ടയം അമ്മൻചേരിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത്. വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിൾ , ബ്രയാൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വെളുപ്പിനെ ആണ് അപകടം. കോഴിക്കോട് നഗരത്തിൽ രാവിലെ ഉണ്ടായത് കനത്ത കാറ്റ്. രാവിലെ പത്ത് മണിയോടെയാണ് കാറ്റ് വീശിയത്. പലയിടങ്ങളിലും മരം കടപുഴകി വീണു. കിഡ്സൺ കോർണറിൽ എൽഐസി ഓഫീസിന് പിറകിലേക്ക് മരം വീണു.

Content Highlight: Rains intensify in the state, red alert in northern districts tomorrow

Next TV

Related Stories
തൃശ്ശൂർ കുന്നംകുളത്ത്  ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Jun 5, 2026 03:19 PM

തൃശ്ശൂർ കുന്നംകുളത്ത് ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന്...

Read More >>
കഴക്കൂട്ടത്ത് കാറിൽ കടത്താൻ ശ്രമിച്ച 1,200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; യുവാവ് അറസ്റ്റിൽ

Jun 5, 2026 03:16 PM

കഴക്കൂട്ടത്ത് കാറിൽ കടത്താൻ ശ്രമിച്ച 1,200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; യുവാവ് അറസ്റ്റിൽ

കഴക്കൂട്ടത്ത് കാറിൽ കടത്താൻ ശ്രമിച്ച 1,200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; യുവാവ്...

Read More >>
മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത; നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം, പ്രതികളെ കസ്റ്റഡിയിൽ വിട്ടു

Jun 5, 2026 02:47 PM

മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത; നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം, പ്രതികളെ കസ്റ്റഡിയിൽ വിട്ടു

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ...

Read More >>
Top Stories

News Roundup