#Latest News V #Pattimattom #Kochi #Kerala Police #Pattimattom Robbery Case
പട്ടിമറ്റം: (https://truevisionnews.com/) കുന്നത്തുനാട്ടിൽ വാടകമുറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശി അറസ്റ്റിൽ. അസം സിമലുഗുരി സ്വദേശി ഫൈജുദ്ദീനെ (23)യാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കന്യാകുമാരി സ്വദേശി വാടകയ്ക്ക് താമസിക്കുന്ന പട്ടിമറ്റം ഭണ്ഡാരക്കവലയിലുള്ള മുറിയിൽനിന്ന് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം നടന്നത്.
എട്ട് പവൻ സ്വർണാഭരണങ്ങൾ, 1,20,000 രൂപ, സ്കൂട്ടറിന്റെ ആർ.സി ബുക്ക്, ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്ക് ലീഫ് എന്നിവയാണ് പ്രതി കവർന്നത്. കുന്നത്തുനാട് ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്.ഐ എം. അഭിജിത്, എ.എസ്.ഐ എ.ഐ. നാദിർഷ, എസ്.സി.പി.ഒ പി.എ. റിഷാദ്, സി.പി.ഒമാരായ ഒ.എസ്. ബിൻരാജ്, എ.ബി. ഗോപാലൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
Content Highlight: Assam native arrested for theft in Pattimat
#Latest News V #Pattimattom #Kochi #Kerala Police #Pattimattom Robbery Case

































