തൃശൂര്‍: (https://truevisionnews.com/) തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം നടന്നത്.
റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു. അതേസമയം കോഴിക്കോട്ട് ശക്തമായ കാറ്റിലും മഴയിലും കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി. മിഠായിത്തെരുവിലെ രണ്ട് കെട്ടിടങ്ങളുടെ ഷീറ്റുകളാണ് പറന്നുപോയത്. ഷീറ്റ് പറന്ന് വീണത് മറ്റ് കെട്ടിടങ്ങൾക്ക് മുകളിലേക്ക് ആർക്കും പരിക്കില്ല.
കോഴിക്കോടും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്തു വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ 8 ഓളം വീടുകളിലാണ് വെള്ളം കയറിയത്.
Content Highlight: Heavy rains continue; Scooter rider dies after tree trunk falls on him in Kodungallur


































