തിരുവനന്തപുരം: (https://truevisionnews.com/) ബേക്കറി ജങ്ഷനിൽ ബൈക്ക് അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യാത്രക്കാരന് കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെ അടിയന്തര ഇടപെടൽ തുണയായി.
തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ യാത്രക്കാരന് സഹായവുമായാണ് മന്ത്രി ടി.സിദ്ദിഖ് എത്തിയത്.
ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി, പരിക്കേറ്റയാളെ റോഡിൽ നിന്ന് എണീക്കാൻ സഹായിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ മന്ത്രി മടങ്ങി.
Content Highlight: Agriculture Minister T. Siddique helps scooter passenger who was involved in an accident

































