കിഫ്ബിയിൽ ലക്ഷങ്ങൾ ശമ്പളം പറ്റുന്നത് 44 പേർ; പൊളിച്ചെഴുത്തിന് യുഡിഎഫ് സർക്കാർ, ശമ്പളപ്പട്ടിക പുറത്ത്!

കിഫ്ബിയിൽ ലക്ഷങ്ങൾ ശമ്പളം പറ്റുന്നത് 44 പേർ; പൊളിച്ചെഴുത്തിന് യുഡിഎഫ് സർക്കാർ, ശമ്പളപ്പട്ടിക പുറത്ത്!
Jun 5, 2026 10:21 AM | By Susmitha Surendran
#KIIFB #UDF #UDFGovernment

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ കിഫ്ബിയുടെ സമഗ്രമായ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നതിനിടെ, ഉദ്യോഗസ്ഥരുടെ വൻ ശമ്പള വിവരങ്ങൾ പുറത്ത്. കിഫ്‌ബിയിൽ ഒരു ലക്ഷത്തിലധികം ശമ്പളം പറ്റുന്നത് 44 ഉദ്യോഗസ്ഥരെന്ന് രേഖകൾ. ഇതിൽ 19 പേർക്ക് പ്രതിമാസ ശമ്പളം ഒന്നര ലക്ഷത്തിൽ അധികമാണ് നൽകുന്നത്. കിഫ്ബിയിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പട്ടിക പുറത്തുവന്നത്. കിഫ്ബിയുടെ പൊളിച്ചെഴുത്ത് വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇവർക്ക് മാത്രം പ്രതിമാസ ശമ്പളത്തിന് ചെലവിടുന്നത് 8299392 രൂപയാണ്. അതേസമയം കിഫ്ബിയെ ഉടച്ചുവാർക്കണമെന്ന ശിപാർശ കിട്ടിയതോടെ അതിന്‍റെ നടപടികളിലേക്ക് യുഡിഎഫ് സർക്കാർ ഉടൻ കടന്നേക്കും .

എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന കാര്യം പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനാണ് സാധ്യത . കഴിഞ്ഞ സർക്കാരിൽ നിന്ന് വ്യത്യസ്തമായി ബജറ്റിനുള്ളിൽ നിന്നുകൊണ്ട് കിഫ്ബിയുടെ ചില പദ്ധതികൾ യുഡിഎഫ് അവരുടെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചേക്കും.

കിഫ്ബിയുടെ രൂപീകരണം മുതൽ അടിസ്ഥാന പിഴവുകൾ ഉണ്ടെന്നാണ് ധവള പത്രത്തിൽ പറയുന്നത്. കിഫ്ബി ഒരു സാമ്രാജ്യമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ നിന്നു തന്നെ ഒരു കാര്യം വ്യക്തമാണ്,ആ സംവിധാനത്തെ പൊളിച്ചെഴുതും .

മാറ്റങ്ങൾ എങ്ങനെ വേണമെന്ന ചില നിർദ്ദേശങ്ങൾ ധവള പത്രത്തിൽ ഉണ്ട് . കിഫ്ബിയെ ബജറ്റ് നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരണം,ഉടനടി സി എജി പെർഫോമൻസ് ഓഡിറ്റ് നടത്തണം . കിഫ്ബിയുടെ ഭാവിയെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കണമെന്ന ശിപാർശയുമുണ്ട് . മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന മുഖ്യമന്ത്രി ഇതിനോടകം തന്നെ നൽകി കഴിഞ്ഞു.

എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് തീരുമാനമെടുക്കാൻ ഒരു സമിതിയെ നിയോഗിച്ചേക്കും. നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് ആദ്യ ആലോചന. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കിയേക്കും . അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും. സാങ്കേതിക പരിജ്ഞാപനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവീസിൽ ഉള്ളവരെ പരിഗണിക്കാനാണ് ആലോചന.

കിഫ് ബി വരുമാനം കിട്ടുന്ന പദ്ധതികളിലേക്ക് തിരിയണമെന്ന അഭിപ്രായമാണ് സർക്കാരിന് നിലവിലുള്ളത്.അതനുസരിച്ചുള്ള മാറ്റങ്ങളും ഉണ്ടാകും.എന്തായാലും ജൂൺ 19ന് വി.ഡി സതീശൻ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ കിഫ്ബിയെ അധികം താങ്ങിയുള്ള പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല.


Content Highlight: 44 officials in KIIFB earn salaries of more than Rs 1 lakh; documents revealed

#KIIFB #UDF #UDFGovernment

Next TV

Related Stories
നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

Jun 5, 2026 12:22 PM

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന് സമസ്ത

നിലവിളക്ക് കൊളുത്തൽ: ആചാരമെങ്കിൽ ഉപേക്ഷിക്കണം; മുസ്‍ലിംകൾ ഇതര മതചടങ്ങുകൾ വർജിക്കണമെന്ന്...

Read More >>
'ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്, അവർക്കെന്തെങ്കിലും പറയണം'; മിഠായി കയ്യിൽ കൊടുക്കാതെ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ

Jun 5, 2026 12:13 PM

'ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്, അവർക്കെന്തെങ്കിലും പറയണം'; മിഠായി കയ്യിൽ കൊടുക്കാതെ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ

അംബേദ്കർ മെമ്മോറി സ്കൂൾ , സ്കൂളിലെ പ്രവേശനോത്സവം , മിഠായി വിവാദം , പ്രതികരണവുമായി വി മുരളീധരൻ...

Read More >>
'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി

Jun 5, 2026 11:49 AM

'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ പ്രധാനി

'ഓപ്പറേഷൻ തൂഫാൻ': പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനായ യുവാവ് പിടിയിൽ; വലയിലായത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട സംഘത്തിലെ...

Read More >>
 'ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി മെഡിക്കല്‍ ഓഫീസർ

Jun 5, 2026 11:48 AM

'ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി മെഡിക്കല്‍ ഓഫീസർ

ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സാക്ഷ്യപത്രം നിര്‍ബന്ധമാക്കണം, മുഖ്യമന്ത്രിക്ക്...

Read More >>
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി

Jun 5, 2026 11:45 AM

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 23 കിലോ കഞ്ചാവ്...

Read More >>
Top Stories










News Roundup