കവടിയിൽ പൊലീസ് വരവ് തെളിഞ്ഞില്ല! പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവുമായി ജോത്സ്യൻ അറസ്റ്റിൽ

കവടിയിൽ പൊലീസ് വരവ് തെളിഞ്ഞില്ല! പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവുമായി ജോത്സ്യൻ അറസ്റ്റിൽ
Jun 4, 2026 01:36 PM | By Athira V
#Latest News #Astrologer #Ganja #Operation Toofan #Payyannur

കണ്ണൂർ: ( www.truevisionnews.com ) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ.

ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശ്ശേരി ശ്രീനാഥിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.

Content Highlight: Astrologer arrested with ganja in Payyannur during a search conducted as part of Operation Toofan

#Latest News #Astrologer #Ganja #Operation Toofan #Payyannur

Next TV

Related Stories
ചികിത്സാപ്പിഴവ് ആരോപണം: ശസ്ത്രക്രിയ അനുമതിയോടെയെന്ന്  മെഡിക്കൽ കോളേജ്; നാദാപുരം വാണിമേൽ സ്വദേശിയുടെ മരണത്തിൽ അന്വേഷണം

Jun 4, 2026 03:17 PM

ചികിത്സാപ്പിഴവ് ആരോപണം: ശസ്ത്രക്രിയ അനുമതിയോടെയെന്ന് മെഡിക്കൽ കോളേജ്; നാദാപുരം വാണിമേൽ സ്വദേശിയുടെ മരണത്തിൽ അന്വേഷണം

ചികിത്സാപ്പിഴവ് ആരോപണം, കോഴിക്കോട് മെഡിക്കൽ കോളേജ്, നാദാപുരം വാണിമേൽ സ്വദേശിയുടെ മരണത്തിൽ...

Read More >>
കാലവർഷത്തിനൊപ്പം കലിപ്പിൽ കാറ്റും! മരച്ചുവട്ടിൽ നിൽക്കരുത്, വാതിലുകൾ അടച്ചിടണം; മണിക്കൂറിൽ 50 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം

Jun 4, 2026 02:09 PM

കാലവർഷത്തിനൊപ്പം കലിപ്പിൽ കാറ്റും! മരച്ചുവട്ടിൽ നിൽക്കരുത്, വാതിലുകൾ അടച്ചിടണം; മണിക്കൂറിൽ 50 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം

സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിനൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
Top Stories

News Roundup

GCC News