#Young Man #BedRoom #Changaroth #Kozhikode
കോഴിക്കോട് :(https://truevisionnews.com/) കോഴിക്കോട് ചങ്ങരോത്ത് വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുണിനെയാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് ജനൽ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കട്ടിലിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്ന് ഭാര്യ പറഞ്ഞു .
മരണത്തിൽ ദുരഹയുണ്ടെന്ന് കുടുംബം ആരോപിച്ചു . ഭാര്യയും മകനും അരുണും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് . ഭാര്യയും മകനും മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത് .
വീട്ടിലിന്റെ പുറക് ഭാഗത്ത് ഒരാളുടെ കാൽപാട് കണ്ടുവെന്ന് കുടുംബം പറയുന്നു .ആരോ അപായപ്പെടുത്തിയെന്നാണ് കുടുംബവും ഭാര്യയും ആരോപിക്കുന്നത് . പെരുവണ്ണാമൂഴി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു .
Content Highlight: A young man was found hanging in his bedroom in Changaroth, Kozhikode.

































