ചോര വാർന്നു മരിക്കുന്നത് കാണാൻ ക്രൂരവിനോദം; ഉറങ്ങിക്കിടന്ന വയോധികരെ തലയ്ക്കടിച്ചുകൊന്ന കൊല്ലത്തെ സീരിയൽ കില്ലർ വിജു പിടിയിൽ

ചോര വാർന്നു മരിക്കുന്നത് കാണാൻ ക്രൂരവിനോദം; ഉറങ്ങിക്കിടന്ന വയോധികരെ തലയ്ക്കടിച്ചുകൊന്ന കൊല്ലത്തെ സീരിയൽ കില്ലർ വിജു പിടിയിൽ
Jun 4, 2026 03:37 PM | By Fidha Parvin
#LATEST NEWS #Serial killer #Kollam

കൊല്ലം: (https://truevisionnews.com/) കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും തെരുവിൽ കഴിഞ്ഞിരുന്ന വയോധികരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ക്രൂരനായ കൊലയാളി പിടിയിൽ. കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷിനെയാണ് (42) കൊല്ലം ഷാഡോ പോലീസ് തമിഴ്‌നാട്ടിലെ വാൽപ്പാറയിലുള്ള ഒളിത്താവളത്തിൽ നിന്ന് അതിസാഹസികമായി പിടികൂടിയത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് തൊട്ടടുത്തു വെച്ച് തമിഴ്‌നാട് സ്വദേശിയായ തങ്കപ്പനെന്ന വയോധികനെ കൊലപ്പെടുത്തിയത് ഇയാളായിരുന്നു. സമാനമായ രീതിയിൽ കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വെച്ച് മറ്റൊരു വയോധികനെയും ഇയാൾ അടിച്ചുകൊന്നിരുന്നു.

ആശ്രയമില്ലാതെ തെരുവിൽ കഴിയുന്ന വയോധികരെ കണ്ടെത്തി, അവർ രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ മാരകായുധം കൊണ്ട് തലയ്ക്കടിക്കുകയാണ് ഇയാളുടെ രീതി. ഇത്തരത്തിൽ തലയ്ക്കടിച്ച ശേഷം അവർ ചോര വാർന്നു മരിക്കുന്നത് നോക്കിനിൽക്കുന്നത് പ്രതിയുടെ ഒരു ക്രൂരവിനോദമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ മെയ് 25-ന് കമ്മീഷണർ ഓഫീസിന് സമീപം നടന്ന കൊലപാതകത്തിന് പിന്നാലെ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതി വിജു സുരേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ തന്നെയാണെന്ന് വ്യക്തമായി.

പ്രതി തമിഴ്‌നാട് അതിർത്തി കടന്നെന്ന സൂചന ലഭിച്ചതോടെ എസിപിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വാൽപ്പാറയിലെത്തുകയും ഒളിത്താവളം വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Content Highlight: The killer who terrorized Kollam will hunt down the elderly and watch them bleed to death; Serial killer Viju arrested

#LATEST NEWS #Serial killer #Kollam

Next TV

Related Stories
സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

Jun 4, 2026 05:12 PM

സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ...

Read More >>
നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

Jun 4, 2026 05:07 PM

നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരം ടിപ്പർ ലോറി മറിഞ്ഞ് അപകടം; . ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്...

Read More >>
നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

Jun 4, 2026 04:57 PM

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ...

Read More >>
'മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ? ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി'; വാഹന മോഡിഫിക്കേഷനിൽ ട്രോളോട് ട്രോൾ

Jun 4, 2026 04:53 PM

'മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ? ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി'; വാഹന മോഡിഫിക്കേഷനിൽ ട്രോളോട് ട്രോൾ

വാഹന മോഡിഫിക്കേൻ എന്ന പേരിൽ പഴയ നിർദേശങ്ങൾ വീണ്ടും അവതരിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ സോഷ്യൽമീഡിയയിൽ വ്യാപക...

Read More >>
കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി

Jun 4, 2026 04:34 PM

കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി

കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ...

Read More >>
ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Jun 4, 2026 04:33 PM

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി ...

Read More >>
Top Stories

News Roundup

GCC News