'മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ? ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി'; വാഹന മോഡിഫിക്കേഷനിൽ ട്രോളോട് ട്രോൾ

'മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ? ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി'; വാഹന മോഡിഫിക്കേഷനിൽ ട്രോളോട് ട്രോൾ
Jun 4, 2026 04:53 PM | By Athira V
#Latest News #UDF #Vehicle Modification #Troll

തിരുവനന്തപുരം: ( www.truevisionnews.com ) വാഹന മോഡിഫിക്കേൻ എന്ന പേരിൽ പഴയ നിർദേശങ്ങൾ വീണ്ടും അവതരിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ സോഷ്യൽമീഡിയയിൽ വ്യാപക ട്രോൾ.

"പിള്ളേര് മോഡിഫൈ ചെയ്യട്ടെ" എന്ന് പറഞ്ഞായിരുന്നു യുവാക്കളെയടക്കം തെറ്റിധരിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിച്ചത്. പിആർ ഏജൻസികളെ ഉപയോ​ഗിച്ച് സോഷ്യൽമീഡിയയിൽ വൻ തോതിൽ പ്രചാരണവും നടത്തി. യുഡിഎഫ് അനുകൂല മാധ്യമങ്ങളാകട്ടെ സതീശനെ പൂക്കി മുഖ്യമന്ത്രി എന്നുപോലും വിശേഷിപ്പിച്ചു.

എന്നാൽ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി) സർക്കാരിന് നൽകിയ നിർദേശങ്ങൾ പുറത്തുവന്നതോടെ, സതീശന്റെ വാക്ക് വെറും തള്ള് മാത്രമായിരുന്നുവെന്ന് പലരും തിരിച്ചറിഞ്ഞു. വാഹനങ്ങൾക്ക് 18 തരം മാറ്റങ്ങൾ ആകാമെന്നാണ് എംവിഡി നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഇവയെല്ലാം തന്നെ നേരത്തെ മുതൽ അനുവദനീയമായ മാറ്റങ്ങളാണ്.

​ഗതാ​ഗത കമീഷണർ തയ്യാറാക്കിയ റിപ്പോർട്ട് മാധ്യമങ്ങളിൽ പുറത്തുവന്നതോടെ മുഖ്യമന്ത്രി 'എയറിലായി'. വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

"അപ്പോൾ ഇത്രയും നാൾ ഞാൻ ഉപയോ​ഗിച്ചിരുന്നത് മോഡിഫൈ ചെയ്ത വണ്ടി ആയിരുന്നോ, ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി, ഇനി വേണം സീറ്റ് കവർ മാറ്റാൻ, മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ?"- ഇങ്ങനെ പോകുന്നു ട്രോളുകൾ.

സീറ്റ് കവറും സ്റ്റിയറിംഗിൽ വീൽ കവറും മാറ്റാം, എയർ മാറ്റ് വെക്കാം, ഡാഷ് ക്യാമറയും റിവേഴ്സ് ക്യാമറയും വെക്കാം തുടങ്ങിയവയാണ് അനുമതി ആവശ്യമില്ലാത്ത മാറ്റങ്ങളായി നിർദേശിച്ചിട്ടുള്ളത്. അനുവദനീയമായ തോതിൽ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന നിർദേശവും നിലവിലുള്ളതാണ്.

ആർസിയിൽ മാറ്റംവരുത്തി ചെയ്യാമെന്ന് നിർദേശിച്ചിട്ടുള്ള ആറ് തരം മോഡിഫിക്കേഷനുകളും നേരത്തെ മുതലുള്ളവയാണ്. വാഹനത്തിന്റെ നിറം മാറ്റൽ, എൽപിജി / സിഎൻജി കിറ്റ് വെക്കൽ, ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ- തുടങ്ങിയവയാണ് ഈ ​ഗണത്തിൽ നിർദേശിച്ചിട്ടുള്ളത്. ആർടി ഓഫീസിൽ അപേക്ഷ നൽകി, നിശ്ചിത ഫീസ് അടച്ച് ഈ മാറ്റങ്ങളൊക്കെയും മുൻപും വരുത്താമായിരുന്നതാണ്.

Content Highlight: UDF government's move to reintroduce old proposals in the name of vehicle modification has drawn widespread trolling on social media.

#Latest News #UDF #Vehicle Modification #Troll

Next TV

Related Stories
സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

Jun 4, 2026 05:12 PM

സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ...

Read More >>
നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

Jun 4, 2026 05:07 PM

നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

നാദാപുരം ടിപ്പർ ലോറി മറിഞ്ഞ് അപകടം; . ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്...

Read More >>
നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

Jun 4, 2026 04:57 PM

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ പരിഭ്രാന്തി

നടുറോഡിൽ ലോറിയുടെ കൊലവിളിപ്പാച്ചിൽ! പൊലീസ് വാഹനമടക്കം നിരവധി വണ്ടികൾ ഇടിച്ചുതെറിപ്പിച്ചു; പാതയിലുടനീളം വൻ...

Read More >>
കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി

Jun 4, 2026 04:34 PM

കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി

കോലിക്ക് പിന്നാലെ രോഹിതും പുറത്തേക്ക്? ഫിറ്റ്നസ് വില്ലനായി; അഫ്ഗാൻ പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് വൻ...

Read More >>
ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

Jun 4, 2026 04:33 PM

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി ...

Read More >>
Top Stories

News Roundup

GCC News