'ഇന്ധനവില കൂടിയത് ഇവിടെ ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ!'; വിലക്കയറ്റത്തെ ന്യായീകരിച്ച് സുരേഷ് ഗോപിയുടെ പരിഹാസം

'ഇന്ധനവില കൂടിയത് ഇവിടെ ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ!'; വിലക്കയറ്റത്തെ ന്യായീകരിച്ച് സുരേഷ് ഗോപിയുടെ പരിഹാസം
Jun 4, 2026 12:41 PM | By Fidha Parvin
#Lateat news #Fuel prices #Suresh Gopi

കൊച്ചി: www.truevisionnews.com ) രാജ്യത്തെ ഇന്ധനവില വർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഇവിടെ ആരെങ്കിലും ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.

ആഗോളതലത്തിലുണ്ടായ യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില കൂടിയതെന്നും ലോകവ്യാപകമായി ഈ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആഗോള യുദ്ധ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ ഇന്ധനവിലയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. വില കുറയ്ക്കേണ്ട സാഹചര്യം വന്നാൽ സർക്കാർ അത് കുറയ്ക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. നിലവിൽ പെട്രോൾ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ പോലും വില വർദ്ധിച്ചിട്ടുണ്ടെന്നും, ഇപ്പോൾ ഉണ്ടായത് സ്വാഭാവികമായ വിലക്കയറ്റം മാത്രമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

പൈപ്പ് ലൈൻ വഴി വീടുകളിൽ നേരിട്ട് പാചകവാതകം (ഗ്യാസ്) എത്തിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വിലവർദ്ധനവ് പ്രകാരം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്.

Content Highlight: 'Fuel prices did not increase due to a dispute, they will be reduced if the situation arises': Suresh Gopi

#Lateat news #Fuel prices #Suresh Gopi

Next TV

Related Stories
കാലവർഷത്തിനൊപ്പം കലിപ്പിൽ കാറ്റും! മരച്ചുവട്ടിൽ നിൽക്കരുത്, വാതിലുകൾ അടച്ചിടണം; മണിക്കൂറിൽ 50 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം

Jun 4, 2026 02:09 PM

കാലവർഷത്തിനൊപ്പം കലിപ്പിൽ കാറ്റും! മരച്ചുവട്ടിൽ നിൽക്കരുത്, വാതിലുകൾ അടച്ചിടണം; മണിക്കൂറിൽ 50 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം

സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിനൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
Top Stories










News Roundup






GCC News