#Latest News #Kattupuram Vettekaran Temple #Malappuram
മലപ്പുറം : (https://truevisionnews.com/) എരമംഗലം അണ്ടത്തോട് കാട്ടുപുറം വേട്ടക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട് മഹോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . പുലർച്ച കേളി ഗണപതിഹോമം, ഉച്ചപൂജ, നവകം, പഞ്ചഗവ്യം, തുടർന്ന് ഉഷപൂജ എന്നിവയും ഉണ്ടായി. ഗുരുവായൂർ മഞ്ചേരിസ് ചെയർപേഴ്സൺ അമ്പിളി സോമൻ ആത്മീയ പ്രഭാഷണം നടത്തി.
അമ്പിളി സോമൻ സമൂഹത്തിൽ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളെക്കുറിച്ച് കണ്ണൻ പന്താവൂർ സദസ്സിൽ വിശദീകരിച്ചു. അമ്പിളി സോമനെ മാധവൻ കറുത്തേടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ജയരാജ് ചക്കാലക്കൊമ്പിൽ ഉപഹാരം നൽകി. സുബ്രഹ്മണ്യൻ കുഞ്ഞിനേത്ത് അമ്പിളി സോമന് പുടവയും നൽകി. രാജേഷ് അമ്മശ്ശം വീട്ടിൽ, എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത്, എന്നിവരും സന്നിഹിതരായി. അമ്പിളി സോമന്റെ നേതൃത്വത്തിൽ ഭക്തർക്ക് സൗജന്യമായി ദേവി മാഹാത്മ്യം പുസ്തകങ്ങൾ നൽകി.

തുടർന്ന് പാട്ടിന് കൂറയിടൽ, ഉച്ചപ്പാട്ട്, എന്നിവയും ഉച്ചക്ക് അന്നദാനവും നടന്നു. വൈകിട്ട് ആറുമണിക്ക് ഇരട്ട തായമ്പക, നിറമാല, ദീപാരാധന, അത്താഴപൂജ എന്നിവയും അരങ്ങേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുവാട്ട് ഭട്ടത്തിരിപ്പാട്, മേൽശാന്തി ചേലക്കര താമരശ്ശേരി മനക്കൽ മാധവൻ ഭട്ടതിരി തുടങ്ങിയവർ പൂജകൾക്ക് നേതൃത്വം നൽകി.
രാത്രി 7:30ന് ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള ആൽത്തറക്കൽ നിന്ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് മേളത്തോടുകൂടി ക്ഷേത്രത്തിൽ വന്ന് ഈടും കൂറും ചവിട്ടൽ, കളപ്രദക്ഷിണം, കളപൂജ, കളം മായ്ക്കൽ തുടർന്ന് പന്തീരായിരം നാളികേരം എറിഞ്ഞുടക്കുന്നതോടുകൂടി വേട്ടക്കാരൻ പാട്ടിന് സമാപനമായി. കാരുക്കുറ രാമചന്ദ്രൻ നായർ പന്തീരായിരം ഉടക്കുന്നതിനും, കല്ലാട്ട് രാമ കുറുപ്പും . സംഘവും കളമെഴുതിനും, രാജപ്പൻ മാരാര്യം സംഘവും മേളത്തിനും നേതൃത്വം നൽകി. പരിപാടികൾക്ക് ആഘോഷ കമ്മിറ്റി സെക്രട്ടറി സെക്രട്ടറി വി. സി.ജയരാജ്, പ്രസിഡണ്ട് മാധവൻ കറുത്തേടത്ത്, പാരമ്പര്യ ട്രസ്റ്റി വി.എ. രാജൻ, ചെയർമാൻ ചന്ദ്രൻ തട്ടകത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlight: Vettekaran song festival at Kattupuram Vettekaran temple

































