വേദനിച്ചപ്പോൾ കാൽ പൊക്കി നോക്കി; പുഴുക്കൾ കിടക്കയിലേക്ക് വീണു, വൃദ്ധന്റെ കാൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

വേദനിച്ചപ്പോൾ കാൽ പൊക്കി നോക്കി; പുഴുക്കൾ കിടക്കയിലേക്ക് വീണു, വൃദ്ധന്റെ കാൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
Jun 3, 2026 01:44 PM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ ചികിത്സയിലിരിക്കെ രോഗിയുടെ കാൽ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതി കണ്ടെത്തി.

രോഗിയെ പരിചരിക്കുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും കടുത്ത ജാഗ്രതക്കുറവുണ്ടായെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് സമർപ്പിക്കും.

മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവികൾ എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനിൽ രാജേന്ദ്രപ്രസാദിനാണ് (61) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് കടുത്ത ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ മാസം 28-ന് ഉണ്ടായ വാഹനാപകടത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഇരുപതാം വാർഡിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. കാലിൽ കടുത്ത വേദനയും ഉറുമ്പ് കടിക്കുന്നതായും രാജേന്ദ്രപ്രസാദ് പറഞ്ഞതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന ഭാര്യ രമണി കാൽ ഉയർത്തി പരിശോധിച്ചപ്പോഴാണ് ശസ്ത്രക്രിയ ചെയ്ത ഭാഗത്തുനിന്നും പുഴുക്കൾ കിടക്കയിലേക്ക് വീണത്.

ഗുരുതരമായ ഈ വിവരം ഉടൻ തന്നെ വാർഡിലെ ജീവനക്കാരെ അറിയിച്ചെങ്കിലും ആദ്യഘട്ടത്തിൽ നടപടികളൊന്നും ഉണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് പാരിപ്പള്ളിയിൽ നിന്നും രാത്രിയോടെ മകൻ ആശുപത്രിയിലെത്തി ബഹളം വെച്ച ശേഷമാണ് അധികൃതർ ഇടപെട്ടത്.

ഉടൻ തന്നെ രോഗിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി മുറിവുകൾ വൃത്തിയാക്കി ഡ്രസ്സ് ചെയ്യുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. നിലവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർചികിത്സകൾക്കായി രാജേന്ദ്രപ്രസാദ് ആശുപത്രിയിൽ തുടരുകയാണ്.

വലിയ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Content Highlight: Report: Hospital staff made serious lapses in elderly man's leg worming incident

Next TV

Related Stories
   മഴ ചതിച്ചു ....!  തൃശൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സമീപത്തുണ്ടായിരുന്ന ബൈക്കുകളും ഗ്യാസ് സിലിണ്ടറും കിണറ്റില്‍ വീണു

Jun 3, 2026 02:28 PM

മഴ ചതിച്ചു ....! തൃശൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സമീപത്തുണ്ടായിരുന്ന ബൈക്കുകളും ഗ്യാസ് സിലിണ്ടറും കിണറ്റില്‍ വീണു

തൃശൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സമീപത്തുണ്ടായിരുന്ന ബൈക്കുകളും ഗ്യാസ് സിലിണ്ടറും കിണറ്റില്‍...

Read More >>
Top Stories










News Roundup






GCC News