കാലവർഷത്തിന് മുൻപേ കനക്കാൻ മഴ; അടുത്ത 5 ദിവസം ഓറഞ്ച് അലർട്ട്, നിങ്ങളുടെ ജില്ലയിലുണ്ടോ ജാഗ്രത?

കാലവർഷത്തിന് മുൻപേ കനക്കാൻ മഴ; അടുത്ത 5 ദിവസം ഓറഞ്ച് അലർട്ട്, നിങ്ങളുടെ ജില്ലയിലുണ്ടോ ജാഗ്രത?
Jun 3, 2026 01:57 PM | By Fidha Parvin
#LATEST NEWS #MONSOON CLIMATE #RAIN

തിരുവനന്തപുരം:(truevisionnews.com)  സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തെക്കൻ ജില്ലകൾക്ക് പുറമെ വടക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം. 

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ കനക്കുമെന്നാണ് പ്രവചനം.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, ജൂൺ അഞ്ചിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ ഏഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

03/06/2026: ആലപ്പുഴ, കോട്ടയം, എറണാകുളം

04/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ

05/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

06/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

07/06/2026: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ  എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

06/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Heavy rains ahead of monsoon; Orange alert for next 5 days

#LATEST NEWS #MONSOON CLIMATE #RAIN

Next TV

Related Stories
ബസിനടിയിൽ നിന്ന് ചാടിവീണ് തെരുവുനായ; കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര പരുക്ക്

Jun 3, 2026 03:06 PM

ബസിനടിയിൽ നിന്ന് ചാടിവീണ് തെരുവുനായ; കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര പരുക്ക്

ബസിനടിയിൽ നിന്ന് ചാടിവീണ് തെരുവുനായ; കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര...

Read More >>
Top Stories










News Roundup






GCC News