ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ, അച്ഛൻ പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി, കൊല്ലത്ത് പത്ത് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്തു

ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ, അച്ഛൻ പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി,  കൊല്ലത്ത് പത്ത് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്തു
Jun 3, 2026 02:50 PM | By Susmitha Surendran

കൊല്ലം : (https://truevisionnews.com/) മൈനാഗപ്പള്ളിയിൽ പത്ത് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു . അഛനാണ് പൊളളലേൽപ്പിച്ചതെന്ന് കുട്ടിയുടെ മൊഴി. എന്നാൽ ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി.ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരാണ് വിവരം സി ഡബ്ല്യു സി യെ അറിയിച്ചത്. കുട്ടിയുടെ ശരീരമാസകലം പൊളളലേറ്റു.

ഞായറാഴ്ചയാണ് വീട്ടില്‍ വെച്ച് പൊള്ളലേറ്റത്. സ്കൂള്‍ തുറന്നിട്ടും കുട്ടി എത്താത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. കുട്ടി ഇന്ന് എസ്.ഐ.ടി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്.കുട്ടിയെ മാറ്റി നിര്‍ത്തി ചോദിച്ചപ്പോഴാണ് അച്ഛനാണ് പൊള്ളിച്ചതെന്ന് മൊഴി നല്‍കിയത്.

എന്നാല്‍ കുട്ടിയുടെ കൈ തട്ടിയാണ് ചൂടുവെള്ളം വീണതെന്നും അച്ഛന്‍ സ്ഥലത്തില്ലെന്നുമാണ് ബന്ധുക്കളുടെ വാദം.സി.ഡബ്ല്യു.സി അധികൃതര്‍ വിവരമനുസരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്തു.ഞായറാഴ്ച ജില്ലാ ആശുപത്രിയിലെത്തിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്നും കുടുംബം ആരോപിച്ചു.

Content Highlight: Police register case against 10-year-old boy in Kollam, says father set him on fire

Next TV

Related Stories
ബസിനടിയിൽ നിന്ന് ചാടിവീണ് തെരുവുനായ; കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര പരുക്ക്

Jun 3, 2026 03:06 PM

ബസിനടിയിൽ നിന്ന് ചാടിവീണ് തെരുവുനായ; കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര പരുക്ക്

ബസിനടിയിൽ നിന്ന് ചാടിവീണ് തെരുവുനായ; കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതര...

Read More >>
Top Stories










News Roundup






GCC News