#LATEST NEWS #Congress leader #ED #PINARAYI VIJAYAN
തിരുവനന്തപുരം: ( www.truevisionnews.com ) മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും ബന്ധുവീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയ സംഭവത്തിൽ രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചോദിച്ച സി.പി.ഐ.എം പ്രവർത്തകനോട് 'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് പിണറായി പറഞ്ഞത് ഇ.ഡി അക്ഷരംപ്രതി അനുസരിച്ചതായാണ് കോൺഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക് പരിഹസിച്ചത്.
അതേസമയം, റെയ്ഡിനെക്കുറിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ലെന്നും ഇ.ഡി പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് കേരളത്തിന്റെ ആവശ്യങ്ങൾക്കായാണെന്നും അതിൽ സ്വാഭാവികത മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം-ബി.ജെ.പി ഡീൽ സ്ഥിരം പല്ലവിയാണെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല, ഡയറിയിലെ പേരുകളെക്കുറിച്ചുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും കൂട്ടിച്ചേർത്തു.
ഇതിനിടെ, പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് റെയ്ഡ് വിവരം അറിഞ്ഞതെന്നും കേന്ദ്ര ഏജൻസികളിൽ കോൺഗ്രസിന് യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Content highlight:- 'I think it was the ED who heard me say, 'Just go home and ask''; Congress leader mocks


































