'ഇത് സിപിഐഎമ്മിന്റെ തായ് വേര് അറുക്കുന്ന കേസാണ്, ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നതിൽ അർഥമില്ല' - മാത്യു കുഴൽനാടൻ

'ഇത് സിപിഐഎമ്മിന്റെ തായ് വേര് അറുക്കുന്ന കേസാണ്, ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നതിൽ അർഥമില്ല' - മാത്യു കുഴൽനാടൻ
May 27, 2026 12:33 PM | By VIPIN P V
#Latest News #Masappadi Case #Veena Vijayan #Pinarayi Vijayan #CPIM #Mathew Kuzhalnadan #CMRL #Enforcement Directorate

എറണാകുളം: ( www.truevisionnews.com ) പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിനെ രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നതിൽ അർഥമില്ലെന്ന് കേസിൽ നിയമ പോരാട്ടം നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎ. ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെയാണ് ഇഡി നടപടി. സ്വാഭാവികം നടപടി ഉണ്ടാകുമ്പോൾ വെപ്രാളപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയൻ്റെ ഏജൻസികൾ തനിക്കെതിരെ അന്വേഷണം നടത്തിയപ്പോൾ രാഷ്ട്രീയ പ്രേരീതം ആണെന്ന് താൻ പറഞ്ഞില്ലെന്നും മാത്യു കുഴൽനാടൻ പറ‍ഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ഇതുമായുള്ള തന്റെ പോരാട്ടം തുടരും. സത്യമെന്നായാലും മറനീക്കി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി അധികാരത്തിലിരുന്ന സമയത്ത് അത് പുറത്തുവന്നില്ലെങ്കിൽ കൂടിയും അത് തെളിയും. സത്യത്തെ എക്കാലത്തേക്കുമായി മൂടിവയ്ക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

ഇത് സിപിഐഎമ്മിന്റെ തായ് വേര് അറുക്കുന്ന കേസാണ്. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. ടാക്സ് അടച്ചത് കൊണ്ട് അഴിമതി പണം അങ്ങനെ അല്ലാതാകുമോ? താൻ ആവർത്തിച്ച് പറഞ്ഞത് ജനങ്ങൾക്ക് മുന്നിൽ തെളിയിക്കപ്പെടണം എന്നതാണ് ആഗ്രഹം. തനിക്കിതിൽ അമിതാവേശമില്ല. ഇഡി അന്വേഷണം നടക്കട്ടെ എന്ന് പറത്തത് കോടതിയാണെന്നും മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് റെയ്ഡുമായി ബന്ധമില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന നടക്കുന്നുണ്ട്.

വീണയേയും സിഎംആർഎൽ കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയേയും ഇ ഡി ചോദ്യം ചെയ്തു. രാവിലെ ആറിന് തുടങ്ങിയ പരിശോധന ആറ് മണിക്കൂർ പിന്നിട്ടു. 2017-2020 കാലളവിൽ CMRL കമ്പനിയിൽ നിന്ന് വീണ ടിയ്ക്കും കമ്പനിയായ എക്സാലോജിക്കിനും 1.72 കോടി ലഭിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നും ഇത് ഉന്നത വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നുമുള്ള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് അടിസ്ഥാനം. സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇ. ഡിയുടെ നടപടി.

Content Highlight: Content Highlights:- Mathew Kuzhalnadan Says The Masappadi Case Has Shaken The Roots Of CPIM

#Latest News #Masappadi Case #Veena Vijayan #Pinarayi Vijayan #CPIM #Mathew Kuzhalnadan #CMRL #Enforcement Directorate

Next TV

Related Stories
'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് പറഞ്ഞത് കേട്ടത് ഇ ഡി ആണെന്ന് തോന്നുന്നു'; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്

May 27, 2026 01:50 PM

'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് പറഞ്ഞത് കേട്ടത് ഇ ഡി ആണെന്ന് തോന്നുന്നു'; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത് സിറിയക്

'വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് പറഞ്ഞത് കേട്ടത് ഇ ഡി ആണെന്ന് തോന്നുന്നു'; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. വസന്ത്...

Read More >>
പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം, കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍

May 27, 2026 01:21 PM

പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം, കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ് പ്രവര്‍ത്തകര്‍

പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം, കേന്ദ്രസേനയ്ക്ക് നേരെ കുപ്പികളും കല്ലും എറിഞ്ഞ്...

Read More >>
ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 27, 2026 12:00 PM

ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
പെറ്റമ്മയോട് ഈ ക്രൂരതയോ...? കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ അറസ്റ്റിൽ

May 27, 2026 11:59 AM

പെറ്റമ്മയോട് ഈ ക്രൂരതയോ...? കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ അറസ്റ്റിൽ

കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ...

Read More >>
Top Stories

News Roundup

GCC News