#Latest News #Kozhikode #Crime News #Police Arrest #Kerala Police
കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് കുറ്റ്യാടിയിൽ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കൊലവിളി നടത്തുകയും ചെയ്ത സംഭവത്തിൽ മകൻ അറസ്റ്റിൽ. അമ്പലകുളങ്ങര സ്വദേശി അനോഷ് ആണ് പോലീസിന്റെ പിടിയിലായത്. മർദ്ദനമേറ്റ അമ്മ കമലയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ അമ്പലകുളങ്ങരയിലുള്ള ഇവരുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ലഹരിക്കടിമയായ അനോഷ് വീട്ടിലെത്തി അമ്മയുമായി വഴക്കിടുകയും തുടർന്ന് ഇവരെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വീട്ടിലിരുന്ന കസേരയെടുത്ത് കമലയുടെ തലയ്ക്കും കാലിനും അനോഷ് അടിച്ചതായാണ് പരാതി. ആക്രമണത്തിൽ കമലയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മർദ്ദനത്തിന് പിന്നാലെ അമ്മയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. കമല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlight: Drunk in Kozhikode, son hits mother with chair; son arrested for shouting murder
#Latest News #Kozhikode #Crime News #Police Arrest #Kerala Police

































