#LATET NEWS #death #Family hospital #Kochi
കൊച്ചി: (https://truevisionnews.com/) പെരുമ്പാവൂരിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ഒരാഴ്ചയായി എമിലി ആശുപത്രിയിലുണ്ടായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എമിലിക്ക് ഉടൻ തന്നെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിരമിച്ച അധ്യാപകനായ ജയിംസ് തോമസും എമിലിയും ചേർന്ന് പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഹോംസ്റ്റേ നടത്തിവരികയായിരുന്നു. ദിവ്യ, ബേസിൽ ജെയിംസ് എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപക് (പോത്താനിക്കാട്), ജീവ മറിയം സണ്ണി (മഴുവന്നൂർ).
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാണംകുഴിയിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
Content Highlight: Content highlight:- Wife dies while accompanying husband who was undergoing treatment in hospital, family devastated by unexpected death

































