'കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല്, വിജയനും കുടുംബത്തിനും ആശംസകൾ' - പരിഹാസവുമായി പി സി ജോർജ്ജ്

'കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല്, വിജയനും കുടുംബത്തിനും ആശംസകൾ' -  പരിഹാസവുമായി പി സി ജോർജ്ജ്
May 27, 2026 11:15 AM | By Susmitha Surendran
#ED raid #Pinarayi Vijayan #Veena Vijayan #PC George mocks

തിരുവനന്തപുരം: (https://truevisionnews.com/) ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്.

 മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതിനിടെ പരിഹാസവുമായി പി സി ജോർജ്ജ്. വിജയനും കുടുംബത്തിനും ആശംസകൾ എന്നാണ് സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിൽ പി സി ജോർജ് വിശദമാക്കിയത്. പി സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ്ജ് മാസപ്പടി ആരോപണത്തിൽ തുടർ അന്വേഷണത്തിനായി നിരന്തരം കോടതികളെ സമീപിച്ചിരുന്നു.

പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലുള്ള വാടകവീട്ടിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

റെയ്ഡിനെതിരെ കനത്ത പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിലും കോഴിക്കോട്ട് എം. മെഹബൂബിന്റെ നേതൃത്വത്തിലും പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഈ റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത രാഷ്ട്രീയ നീക്കമാണെന്ന് പി. ജയരാജൻ ആരോപിച്ചത്.

Content Highlight: ED raid, Pinarayi Vijayan, Veena Vijayan, PC George mocks

#ED raid #Pinarayi Vijayan #Veena Vijayan #PC George mocks

Next TV

Related Stories
ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

May 27, 2026 12:00 PM

ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന്...

Read More >>
പെറ്റമ്മയോട് ഈ ക്രൂരതയോ...? കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ അറസ്റ്റിൽ

May 27, 2026 11:59 AM

പെറ്റമ്മയോട് ഈ ക്രൂരതയോ...? കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ അറസ്റ്റിൽ

കോഴിക്കോട് മദ്യപിച്ചെത്തി അമ്മയെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി; കൊലവിളി നടത്തിയ മകൻ...

Read More >>
Top Stories










News Roundup






GCC News