---
title: "'ജയം രവിയെ ഉടൻ റീഹാബിലാക്കണം, ആ കരച്ചിൽ ലഹരി മൂത്തപ്പോഴുള്ളത്'; പ്രസ് മീറ്റിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി ഗായിക സുചിത്ര"
english_title: "'Jayam Ravi should be rehabilitated immediately, that crying is like when he is drunk'; Singer Suchitra makes harsh allegations after the press meet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360782/jayam-ravi-should-be-rehabilitated-immediately-that-crying-is-like-when-he-is-drunk-singer-suchitra-makes-harsh-allegations-after-the-press-meet"
published_at: "2026-05-21T13:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eb66b03444_Singer_Suchitra_Jayam_Ravi.jpg"
keywords: ["Jayam Ravi", "Singer Suchitra", "Jayam Ravi Divorce", "Suchitra Allegations", "Kollywood Updates"]
---

# 'ജയം രവിയെ ഉടൻ റീഹാബിലാക്കണം, ആ കരച്ചിൽ ലഹരി മൂത്തപ്പോഴുള്ളത്'; പ്രസ് മീറ്റിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി ഗായിക സുചിത്ര

> **Lead Summary:** **[** തമിഴ് നടൻ ജയം രവിയുടെ (രവി മോഹൻ) വിവാഹമോചനവും, പിന്നാലെ കാമുകി കെനീഷ ഫ്രാൻസിസ് അദ്ദേഹത്തെ ഉപേക്ഷിച്ചു പോയതുമടക്കമുള്ള വാർത്തകൾ തമിഴകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെ, താരം മദ്യത്തിനും ലഹരിക്കും അടിമയാണെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ഗായിക സുചിത്ര.

## Article Content

**[** തമിഴ് നടൻ ജയം രവിയുടെ (രവി മോഹൻ) വിവാഹമോചനവും, പിന്നാലെ കാമുകി കെനീഷ ഫ്രാൻസിസ് അദ്ദേഹത്തെ ഉപേക്ഷിച്ചു പോയതുമടക്കമുള്ള വാർത്തകൾ തമിഴകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെ, താരം മദ്യത്തിനും ലഹരിക്കും അടിമയാണെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ഗായിക സുചിത്ര.

ജയം രവിയെ എത്രയും പെട്ടെന്ന് ഡീ-അഡിക്ഷൻ സെന്ററിലേക്ക് മാറ്റണമെന്നാണ് സുചിത്ര പറയുന്നത്. അദ്ദേഹത്തെ ആത്മാർത്ഥമായി സഹായിക്കാൻ ശ്രമിച്ചവർ പോലും, മുൻപ് താരം നടത്തിയ വൈകാരിക പ്രകടനങ്ങളും കരച്ചിലും ആത്മാർത്ഥമായിരുന്നോ എന്ന് ഇപ്പോൾ സംശയിച്ചു തുടങ്ങിയിരിക്കുകയാണെന്നും സുചിത്ര കൂട്ടിച്ചേർത്തു.

ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്നാണ് രവി മോഹൻ പത്ര സമ്മേളനത്തിൽ പറഞ്ഞത്. തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു. ഇന്ന് നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. കെനീഷയുമായുള്ള ബന്ധം വലിയ രീതിയിൽ ചർച്ചയായി ഇരിക്കുമ്പോഴാണ് രവി മോഹന്റെ പ്രതികരണം

സുചിത്രയുടെ വാക്കുകൾ

> "പ്രസ് മീറ്റ് കണ്ടതിന് ശേഷം അദ്ദേഹത്തെ ആരെങ്കിലും സഹായിക്കണമെന്ന് നിലവിളിക്കുന്ന ആളുകൾക്കുള്ളതാണ് ഈ വിഡിയോ. ഈ പത്രസമ്മേളനം തന്നെ അദ്ദേഹം സ്വബുദ്ധിയാലെ നല്‍കിയതല്ല. ഉള്ളിലെ മദ്യവും ലഹരിയും ചേര്‍ന്ന് ചെയ്യിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ വായില്‍ നിന്നും സത്യവും അസത്യവും വരുന്നുണ്ട്. സത്യസന്ധമായി അദ്ദേഹത്തോട് കരുതലുള്ളവര്‍ ചെയ്യേണ്ടത് അദ്ദേഹത്തെ ഉടനെ തന്നെ റീഹാബിലെത്തിക്കുകയാണ്. അല്ലാതെ അദ്ദേഹത്തെ ആര്‍തിയ്ക്കും കെനീഷയ്ക്കുമൊപ്പം ചേര്‍ത്തുവെക്കാനാണോ ചിന്തിക്കുക? ആത്മാര്‍ത്ഥമായി തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നവരെ ആ വ്യക്തി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പിന്നെ എങ്ങനെ സഹായിക്കാനാകും. ലഹരിയും മദ്യവും അദ്ദേഹത്തെ കീഴടക്കിയിരിക്കുന്നു. അതിനാല്‍ ഒഴിച്ചു കൊടുക്കുന്നവരേയും കോലം വരയ്ക്കുന്നത് പോലെ വരച്ച് കൊടുക്കുന്നവരേയുമാണ് കൂടെ വച്ചിരിക്കുന്നത്. അദ്ദേഹം വലിയ താരം ആയതിനാല്‍ അദ്ദേഹത്തിന്റെ ശീലത്തെയൊക്കെ അവർ പ്രോത്സാഹിപ്പിക്കും. പക്ഷെ അവര്‍ക്ക് താങ്ങാനാകാതെ വരുമ്പോള്‍ രക്ഷപ്പെടും. പകരം മറ്റൊരു ടീം വരും.

അങ്ങനെ തന്റെ ദുശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുടെ മതിലിന് അകത്തായിരിക്കും അദ്ദേഹത്തിന്റെ ജീവിതം. ആത്മാര്‍ത്ഥമായി സഹായിക്കാന്‍ ആഗ്രഹിച്ചവര്‍ അദ്ദേഹത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് നിര്‍ത്തണം. അമ്പത് ലക്ഷം ഫീസ് കൊടുക്കുന്നു, ഒരു കോടി ഫീസ് കൊടുക്കുന്നുവെന്നൊന്നും ഇനി ചിന്തിക്കേണ്ടതില്ല. ആദ്യം കേള്‍ക്കാന്‍ തയ്യാറാകണം. സ്വയം കണ്ണാടിയില്‍ നോക്കണം. തന്റെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണം. അതില്ലാത്തപക്ഷം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പോലും കയ്യൊഴിഞ്ഞിരിക്കുകയാണ്. മാറ്റാന്‍ സാധിക്കാത്ത മോശം വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നത് പോലെയായിരിക്കുന്നു അവരുടെ അവസ്ഥ. ഉറക്കുഗുളിക കൊടുത്ത ശേഷം അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. പക്ഷെ അതാരും ചെയ്യില്ല. അദ്ദേഹത്തെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചവര്‍ പോലും ആ കരച്ചില്‍ ആത്മാര്‍ത്ഥമായിരുന്നുവോ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്.

> പൊതുവിടത്ത് വന്ന് തങ്ങളുടെ വിഴുപ്പലക്കുകയാണ്. ആദ്യമായിട്ടാണ് ഒരാള്‍ തന്റെ വിഴുപ്പ് പൊതുവിടത്ത് വന്ന് അലക്കുമ്പോള്‍ ജനങ്ങളെ നോക്കി ഒച്ചയിടുന്നത്. നിങ്ങളാണ് കാരണക്കാരെന്നാണ് പറയുന്നത്. പക്ഷെ അങ്ങനെയല്ല. നിങ്ങളും കാമുകിയും തമ്മില്‍ എന്തോ വഴക്കുണ്ടായി. അവള്‍ ഇറങ്ങിപ്പോയി. ഉടനെ നിങ്ങള്‍ ജനങ്ങള്‍ക്ക് മേലെ പഴി ചാരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എല്ലാത്തിനോടും പ്രതികരിക്കും. നിങ്ങള്‍ കണ്ടന്റ് തരും, അതിനോട് ആരും പ്രതികരിക്കരുതെന്ന് പറയാനാകില്ല. പോസിറ്റീവായി മാത്രം പ്രതികരിക്കണമെന്ന് പറഞ്ഞാലും നടക്കില്ല. നിങ്ങളൊരു ടൈം മെഷീനില്‍ കയറി പഴയ കാലത്തേക്ക് പോയി അയോധ്യയിലെ രാമനായി ജീവിക്കൂ ജയം രവി."

### Related Links & Sources
- [Original Story Source](https://moviemax.in/news/360782/jayam-ravi-should-be-rehabilitated-immediately-that-crying-is-like-when-he-is-drunk-singer-suchitra-makes-harsh-allegations-after-the-press-meet)