---
title: "ജനനായകൻ ഉടൻ എത്തും; ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതായി റിപ്പോർട്ട് "
english_title: "Jananayakan, Vijay movie, Jananayakan censor certificate"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369994/jananayakan-vijay-movie-jananayakan-censor-certificate"
published_at: "2026-07-02T17:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a465064b1ddd_JANANAYAKAN.jpg"
keywords: ["Latest News", "Jananayakan", "Vijay Movie", "Jananayakan Censor Certificate"]
---

# ജനനായകൻ ഉടൻ എത്തും; ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതായി റിപ്പോർട്ട് 

> **Lead Summary:** **[**വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ.

## Article Content

**[**വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ.

പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്.

ഇപ്പോഴിതാ വിജയ് ആരാധകർക്ക് ആശ്വാസം നൽകുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

ചിത്രം കണ്ട സെൻസർ ബോർഡ് അംഗങ്ങൾ ജനനായകന് A സർട്ടിഫിക്കറ്റ് അനുവദിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ നിർമാതാക്കൾക്ക് അത് ലഭിക്കുകയും ചെയ്യുമെന്നാണ് ചില ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട്.

അങ്ങനെയെങ്കിൽ ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്.

കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/369994/jananayakan-vijay-movie-jananayakan-censor-certificate)