കോഴിക്കോട്: ( www.truevisionnews.com ) നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച കോഴിക്കോട് ജില്ലയ്ക്ക് പുതിയ മന്ത്രിസഭയിൽ അർഹമായ മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലത്തിലെ വിവിധ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ കൂട്ടരാജിക്കൊരുങ്ങുന്നു.
പാറക്കൽ അബ്‍ദുള്ളയ്ക്ക് മന്ത്രിപദവി നിഷേധിച്ചതിൽ യുത്ത് ലീഗ് പുറമേരിയിൽ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചു.
സി.പി.എം. അഴിച്ചുവിട്ട ക്രൂരമായ അക്രമരാഷ്ട്രീയത്തോടും അടിച്ചമർത്തലുകളോടും ജീവൻ പണയംവെച്ച് പടപൊരുതിയാണ് ജില്ലയിലെ ആറിൽ ആറ് സീറ്റുകളും ലീഗ് സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിലെ പ്രവർത്തകർ ഉറപ്പുവരുത്തിയത്. ഇത്രയും വലിയ രാഷ്ട്രീയ മുന്നേറ്റം ജില്ലയിൽ കാഴ്ചവെച്ചിട്ടും കോഴിക്കോടിനെ പൂർണ്ണമായും തഴഞ്ഞ നേതൃത്വത്തിന്റെ നിലപാടിൽ അണികൾക്കിടയിൽ കടുത്ത അമർഷവും പ്രതിഷേധവുമാണ് രേഖപ്പെടുത്തുന്നത്.
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി ഒട്ടനവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ജീവൻ ബലിയർപ്പിക്കേണ്ടി വരികയും ചെയ്ത മണ്ണാണ് കുറ്റ്യാടിയും നാദാപുരവും അടങ്ങുന്ന മലബാറിലെ ഈ മേഖലകൾ. വിയർപ്പൊഴുക്കാനും ജീവൻ കൊടുക്കാനും കോഴിക്കോട്ടെ സാധാരണക്കാരായ പ്രവർത്തകർ വേണം, എന്നാൽ അധികാര വിഹിതം വരുമ്പോൾ ജില്ലയെ പാടെ വെട്ടിയൊതുക്കി മന്ത്രിസ്ഥാനം നിഷേധിക്കുന്നത് വഞ്ചനയാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കുറ്റപ്പെടുത്തി.
Youth League Panchayat Committees in Kuttiadi Constituency are preparing for collective resignation

































