---
title: "'മാധ്യമങ്ങൾ കുറച്ചുകൂടി മാന്യത പുലർത്തണം'; വിജയ്‌യെയും തൃഷയെയും കുറിച്ചുള്ള അനാവശ്യ ചോദ്യം, മാധ്യമപ്രവർത്തകരോട് ചൂടായി മാളവിക മോഹനൻ"
english_title: "Malavika Mohanan gets heated with reporters on live TV over an unnecessary question about Vijay and Trisha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359970/malavika-mohanan-gets-heated-with-reporters-on-live-tv-over-an-unnecessary-question-about-vijay-and-trisha"
published_at: "2026-05-17T13:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0970f78cc7c_Malavika_Mohanan_gets_heated_with_reporters_on_live_TV_over_an_unnecessary_question_about_Vijay_and_Trisha.jpg"
keywords: []
---

# 'മാധ്യമങ്ങൾ കുറച്ചുകൂടി മാന്യത പുലർത്തണം'; വിജയ്‌യെയും തൃഷയെയും കുറിച്ചുള്ള അനാവശ്യ ചോദ്യം, മാധ്യമപ്രവർത്തകരോട് ചൂടായി മാളവിക മോഹനൻ

> **Lead Summary:** > വിജയ്‌യെക്കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് നടി മാളവിക മോഹനൻ.വിജയ് പോകുന്ന പലയിടത്തും നടി തൃഷയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടെന്നും, അതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ എന്നുമായിരുന്നു പരിപാടിക്കിടെ ഒരു മാധ്യമപ്രവർത്തകൻ മാളവികയോട് ചോദിച്ചത്. ഈ ചോദ്യം കേട്ട് പ്രകോപിതയായ താരം, "എന്തൊക്കെ ചോദ്യങ്ങളാണ് നിങ്ങൾ ഈ ചോദിക്കുന്നത്?" എന്ന് അവിടെവെച്ചുതന്നെ തുറന്നടിച്ചു.

## Article Content

> വിജയ്‌യെക്കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് നടി മാളവിക മോഹനൻ.വിജയ് പോകുന്ന പലയിടത്തും നടി തൃഷയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടെന്നും, അതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ എന്നുമായിരുന്നു പരിപാടിക്കിടെ ഒരു മാധ്യമപ്രവർത്തകൻ മാളവികയോട് ചോദിച്ചത്. ഈ ചോദ്യം കേട്ട് പ്രകോപിതയായ താരം, "എന്തൊക്കെ ചോദ്യങ്ങളാണ് നിങ്ങൾ ഈ ചോദിക്കുന്നത്?" എന്ന് അവിടെവെച്ചുതന്നെ തുറന്നടിച്ചു.

തുടർന്ന് ഈ പ്രശ്നത്തിൽ കൂടുത വിശദീകരണവുമായി നടി എക്സിലൂടെ പോസ്റ്റുമായി എത്തി. 'കഴിഞ്ഞ ഏഴ് വർഷമായി ദളപതി വിജയ്‌യെ എനിക്കറിയാം. എനിക്ക് വലിയ ബഹുമാനമുള്ള അദ്ദേഹത്തെ ഒരു സുഹൃത്ത് എന്ന് വിളിക്കാനാവുന്നതിൽ എനിക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്.

അദ്ദേഹത്തിന്റെ യാത്ര അവിശ്വസനീയമായ ഒന്നാണ്. മാധ്യമ ഇടപെടലുകൾ എല്ലാവരുടെയും നന്മയ്ക്കായി കുറച്ചുകൂടി മാന്യതയും പരിഗണനയും പുലർത്തണം', മാളവികയുടെ വാക്കുകൾ. നിരവധി പേരാണ് മാളവികയെ അനുകൂലിച്ച് രംഗത്തെത്തുന്നത്. ഇത്തരം ചോദ്യങ്ങൾ ഭാവിയിൽ മാധ്യമപ്രവർത്തകർ ആവർത്തിക്കരുത് എന്നും ചിലർ എക്സിൽ കുറിച്ചു.

'മാസ്റ്റർ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സെറ്റിൽ വളരെ ശാന്തനും അച്ചടക്കവുമുള്ള വ്യക്തിയായിരുന്നു വിജയ് എന്നും പിന്നീട് അദ്ദേഹം വളരെ അടുത്ത സുഹൃത്തായി മാറിയെന്നും മാളവിക മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രഭാസ് ചിത്രം രാജാസാബ് ആണ് അവസാനമായി പുറത്തുവന്ന മാളവികയുടെ ചിത്രം.

ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359970/malavika-mohanan-gets-heated-with-reporters-on-live-tv-over-an-unnecessary-question-about-vijay-and-trisha)