'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി റിഹാന!

'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി റിഹാന!
2026-05-17T16:38:00 | By Anusree vc

( https://moviemax.in/ ) കഴിഞ്ഞ ദിവസം തമിഴ് താരം ജയം രവി (രവി മോഹൻ) നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഭാര്യ ആരതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ തന്റെ സിനിമകൾ റിലീസ് ചെയ്യില്ലെന്നും, കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പ്രസ് മീറ്റിൽ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായും താരം വെളിപ്പെടുത്തിയിരുന്നു.

അതിനിടെ, ജയം രവിയുടെ സുഹൃത്തായ ഗായിക കെനീഷ ഫ്രാൻസിസ് അദ്ദേഹവുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചില ഇടങ്ങൾ ബഹളങ്ങളും ഈഗോയും വിധികല്പിക്കലുകളും കെട്ടുകഥകളും കയ്യടക്കിയിരിക്കുകയാണെന്നും അവിടെ നന്മയ്ക്ക് സ്ഥാനമില്ലെന്നും കെനീഷ കുറിച്ചു. സമാധാനത്തോടെയും സ്‌നേഹത്തോടെയും പൂർണ്ണ നിസ്സംഗതയോടെയും താൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുകയാണെന്നും കെനീഷ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

പ്രസ് മീറ്റിന് പിന്നാലെ വലിയ രീതിയിലുള്ള പിന്തുണയാണ് രവി മോഹന് ലഭിക്കുന്നത്. രവി മോഹന് പിന്തുണയുമായി നടി റിഹാന പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ദാമ്പത്യത്തിലെ പ്രശ്നം കാരണം തന്റെ അനിയൻ ആത്മഹത്യ ചെയ്തതാണെന്നും ആ അവസ്ഥ രവി മോഹന് ഉണ്ടാവരുതെന്നും, പ്രസ് മീറ്റ് കണ്ടപ്പോൾ തന്റെ അനിയനെ ഓർമ്മവന്നുവെന്നും റിഹാന പറയുന്നു.

റിഹാനയുടെ വാക്കുകൾ- "പ്രസ്മീറ്റ് കണ്ടപ്പോൾ എന്റെ അനിയനെയാണ് ഓർമ വന്നത്. ഇന്ന് അവൻ ഞങ്ങൾക്കൊപ്പം ജീവനോടെയില്ല. ഇരുപത്തിനാല് വയസിൽ മരിച്ചു. ആത്മഹത്യയായിരുന്നു. ജയം രവിക്ക് സംഭവിച്ചതുപോലെ ദാമ്പത്യത്തിലെ പ്രശ്നം തന്നെയായിരുന്നു കാരണം. അറേഞ്ച് മാരേജായിരുന്നു. ഞങ്ങൾ കണ്ടുപിടിച്ച പെൺകുട്ടിയാണ്. പിന്നെ എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാൽ വിവാഹം ഉറപ്പിച്ചശേഷം ഒരു വർഷത്തെ ​ഗ്യാപ്പുണ്ടായിരുന്നു കല്യാണത്തിന്. അതിനിടയിൽ ഇരുവരും തമ്മിൽ‌ പ്രണയത്തിലായി. ഇക്കാലയളവിൽ ഞങ്ങൾ മനസിലാക്കിയിരുന്നു ആ പെൺകുട്ടിയുടെ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അഹങ്കാരവും ബഹുമാനക്കുറവും പുച്ഛവും ധാർഷ്ട്യവുമാണെന്ന്. ആളുകൾ ഉച്ചത്തിൽ സംസാരിച്ച് ബഹളം വെക്കുന്നതിനോട് താൽപര്യമില്ലാത്തയാളാണ് എന്റെ അനിയൻ. പക്ഷെ ആ പെണ്ണ് സംസാരിച്ചാൽ അടുത്തുള്ള കവലവരെ ശബ്ദം കേൾക്കും. ഇരുവരും ഒരുമിച്ച് മുന്നോട്ട് പോയാൽ ശരിയാവില്ലെന്ന് മനസിലാക്കിയപ്പോൾ ഞങ്ങൾ അവനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി.

പക്ഷെ അവളെ മാത്രമെ വിവാഹം കഴിക്കൂവെന്ന് അവൻ വാശി പിടിച്ചു. ഞങ്ങൾ സമ്മതിക്കില്ലെന്ന് കണ്ടപ്പോൾ വിഷം കഴിച്ചു. അവസാനം ഞങ്ങൾ വിവാഹ​ത്തിന് സമ്മതിച്ചു. അവന് ഒരു കുഞ്ഞ് പിറന്നു. ആ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ അന്ന് അവന് എന്റെ വീട്ടിലേക്ക് വന്നു. അന്ന് അവൻ എനിക്ക് മുന്നിലിരുന്ന് ഒരുപാട് കരഞ്ഞു. നീ അന്ന് പറഞ്ഞപ്പോൾ അനുസരിക്കാത്തതിന്റെ ഫലം ഇന്ന് ഞാൻ അനുഭവിക്കുന്നു. കഴിഞ്ഞ ദിവസം അവൾ എന്നെ അടിച്ചുവെന്ന് പറഞ്ഞാണ് കരഞ്ഞത്. അമ്മയുടെ കൂടെ കിടന്ന് ഒരു കുഞ്ഞിനെ ഉണ്ടാക്കിയാൽ പോരായിരുന്നോ എന്തിന് എന്നെ വിവാഹം കഴിച്ചു എന്നൊക്കെ അവൾ അവനോട് ചോദിച്ചത്രെ. അഴക്ക് പിടിച്ച ഒരു ഡ്രസ് മാത്രമായിരുന്നു അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളു. അതുമായി അവൻ ഇറങ്ങി വരികയായിരുന്നു പിന്നീട് കുറേക്കാലം ഞാനാണ് അവനെ സംരക്ഷിച്ചത്. മൂന്നര വർഷത്തോളം അവൻ ഭാര്യയിൽ നിന്നും അകന്ന് കഴിഞ്ഞു. കുഞ്ഞിനെ കാണാതിരിക്കാൻ കഴിയില്ലാത്തതിനാൽ ഭാര്യവെച്ച കണ്ടീഷൻസിന് എല്ലാം ഓക്കെ പറഞ്ഞ് വീണ്ടും അവൻ അവർക്കൊപ്പം ജീവിക്കാൻ തുടങ്ങി.

എന്നോട് സംസാരിക്കരുതെന്ന് ഭാര്യ അവനോട് പറഞ്ഞിരുന്നു. അവൻ‌ പക്ഷെ എന്നെ വിളിച്ചു. അത് അറിഞ്ഞ് ഭാര്യ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി. നിനക്ക് അവളെ കെട്ടിയാൽ പോരായിരുന്നുവോയെന്ന് ചോദിച്ച് അവൾ കുഞ്ഞിനേയും കൊണ്ട് വീട് വിട്ടുപോയി. ആ വിഷമത്തിൽ എന്റെ സഹോദരൻ അന്ന് തന്നെ ആത്മഹത്യ ചെയ്തു. രവി സാറിന്റെ പ്രസ്മീറ്റിന് താഴെ ആളുകൾ മോശം കമന്റുകൾ ഇടുന്നത് ഞാൻ കണ്ടു. മക്കളെ ഓർത്ത് ജീവിക്കണമായിരുന്നു എന്നൊക്കെ. എന്റെ സഹോദരൻ ഭാര്യയോടൊപ്പം ചേർന്ന് ജീവിക്കാൻ ശ്രമിച്ചത് കുഞ്ഞിനെ ഓർത്തിട്ടായിരുന്നു. പക്ഷെ അവസാനം അവന് സ്വയം ജീവനൊടുക്കേണ്ടി വന്നു. അവൾ മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. എനിക്ക് പക്ഷെ സഹോദരനെ നഷ്ടപ്പെട്ടു. രണ്ടുപേരിൽ ആരുടെ എങ്കിലും ജീവൻ പോയാൽ മാത്രമെ ആളുകൾ സത്യം മനസിലാക്കാൻ ശ്രമിക്കൂ. ആ ബന്ധത്തിൽ നിന്നും പുറത്ത് വന്ന് കെനീഷയോട് ചേർന്ന് ബാക്കിയുള്ള ലൈഫും ടാലന്റും വെച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് രവി സാർ ചിന്തിച്ചത്. അതിനിടയിൽ എല്ലാവരും ചേർന്ന് പ്രശ്നം സൃഷ്ടിക്കുന്നത് ശരിയാണോ? എന്റെ കുടുംബത്തിൽ സമാനമായ സംഭവം നടന്നതുകൊണ്ട് എനിക്ക് മനസിലാകും രവി സാറിന്റെ അവസ്ഥ. മനസാക്ഷിയില്ലാത്ത മൃ​ഗങ്ങളാകരുത്. മറ്റുള്ളവരുടെ വേദന കൂടി മനസിലാക്കാൻ ശ്രമിക്കൂ"

അതേസമയം രവി മോഹന്റെ വിവാഹമോചനവും മറ്റും ബന്ധപ്പെടുത്തി കെനീഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വലിയ രീതിയിലുള്ള വിമർശനവും സൈബർ അറ്റാക്കുകളും നടന്നിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കെനീഷ വീഡിയോ പങ്കുവച്ചിരുന്നു. ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമം ഉൾപ്പെടെ വലിയ രീതിയിലുള്ള തുറന്നുപറച്ചിലുകളായിരുന്നു കെനീഷ ആ വീഡിയോയിലൂടെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന തരത്തിലുള്ള കുറിപ്പ് കെനീഷ പങ്കുവച്ചത്.

Content Highlight: 'My brother committed suicide due to marital problems, Jayam Ravi should not face that situation'; Actress Rihanna in tears!

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup