---
title: "'ഇഡ്ഡലി നടി' വിവാദം; രവി മോഹന്റെ കടുത്ത ആരോപണങ്ങൾക്ക് തകർപ്പൻ മറുപടിയുമായി ഖുശ്ബു"
english_title: "'Idli actress' controversy; Khushbu gives a scathing reply to Ravi Mohan's harsh allegations"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359965/idli-actress-controversy-khushbu-gives-a-scathing-reply-to-ravi-mohans-harsh-allegations"
published_at: "2026-05-17T12:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a096dbc644e7_Khushbu_gives_a_scathing_reply_to_Ravi_Mohans_harsh_allegations.jpg"
keywords: []
---

# 'ഇഡ്ഡലി നടി' വിവാദം; രവി മോഹന്റെ കടുത്ത ആരോപണങ്ങൾക്ക് തകർപ്പൻ മറുപടിയുമായി ഖുശ്ബു

> **Lead Summary:** തന്റെ കുടുംബം തകർക്കാൻ ഒരു നടി ശ്രമിച്ചുവെന്ന് നടൻ രവി മോഹൻ ആരോപിച്ചിരുന്നു. 'ഇഡ്ഡലി നടി' എന്നായിരുന്നു ഈ അഭിനേത്രിയെ രവി മോഹൻ വിശേഷിപ്പിച്ചത്.

## Article Content

തന്റെ കുടുംബം തകർക്കാൻ ഒരു നടി ശ്രമിച്ചുവെന്ന് നടൻ രവി മോഹൻ ആരോപിച്ചിരുന്നു. 'ഇഡ്ഡലി നടി' എന്നായിരുന്നു ഈ അഭിനേത്രിയെ രവി മോഹൻ വിശേഷിപ്പിച്ചത്.

> ഇത് ഖുശ്ബുവാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയതോടെ, ഇക്കാര്യത്തിൽ പ്രതികരണവുമായി ഖുശ്ബു ഒടുവിൽ രംഗത്തെത്തി. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഖുശ്ബുവിന്റെ മറുപടി. "ചിലർ അവരുടെ ജനിതക ഗുണം തെളിയിക്കാൻ പരമാവധി ശ്രമിക്കുന്നു, ഞാൻ ശരിയാണെന്ന് തെളിയിച്ചതിന് നന്ദി" എന്നാണ് ഖുശ്ബു കുറിച്ചത്.

ആർതിയുമായുള്ള വിവാഹമോചനം നടക്കുന്നത് വരെ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നെന്ന് പറഞ്ഞ രവി മോഹൻ, അവർക്കെതിരെ ശക്തമായ ആരോപണങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ ഉയർത്തിയത്. ഇതിനിടെ തന്റെ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിച്ചൊരു നടിയെ കുറിച്ചും രവി മോഹൻ പറഞ്ഞു. ഇത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 'ഇഡ്ഡലി നടി' എന്നായിരുന്നു ഈ അഭിനേത്രിയെ രവി മോഹൻ വിശേഷിപ്പിച്ചത്.

> "ഒരു മൂന്ന് ലെറ്റർ നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് വരും. ഇഡ്ഡലി നടി എന്ന് പറയാം. മുതിർന്ന മൂന്ന് നടന്മാർ ഇവരെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൻ ശ്രമിച്ചവളാണ് അവരെന്ന് പറഞ്ഞ് വളരെ മോശം ഭാഷയിൽ എന്നോട് പറഞ്ഞു. മൂന്ന് ആണുങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൾ ശ്രമിച്ചൊരു സ്ത്രീ. അവരാണ് എന്റെ ജീവിതത്തെ പറ്റ പറയുന്നത്. വേറെ എന്തെങ്കിലും വിഷയത്തെ പറ്റി പറഞ്ഞാൽ സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറയും. എന്ത് നാടകമാണിത്.

> എന്നെ കുറിച്ച് പറയാൻ നിങ്ങൾക്ക് എന്തെങ്കിലും യോ​ഗ്യതയുണ്ടോ. ഇങ്ങനെയുമുള്ള മനുഷ്യന്മാരുണ്ടോ. എന്നെക്കാളും നന്നായി അഭിനയിക്കുമോ? അഭിനയിച്ചോ. ഞാൻ തന്നെ നിങ്ങളുടെ കാലിൽ വീഴാം. അവാർഡ് വാങ്ങണോ? വാങ്ങിച്ചോ. ഒരാൾ മോശമാണെന്ന് പറയാൻ നിനക്ക് എന്ത് യോ​ഗ്യതയാണ് ഉള്ളത്. എല്ലാവരേയും നീയാണോ പെറ്റത്", എന്നായിരുന്നു രവി മോഹന്റെ വാക്കുകൾ.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് നടി ഖുശ്ബു ആണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞത്. ആർതിയുടെ അടുത്ത സുഹൃത്താണ് ഖുശ്ബു. ആർതി, രവി മോഹനെതിരെ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റിനും താഴെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾ ഇടാറുണ്ടെന്നും ഇവരാണ് എല്ലാത്തിനും കാരണമെന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359965/idli-actress-controversy-khushbu-gives-a-scathing-reply-to-ravi-mohans-harsh-allegations)