'നമ്മൾക്ക് നാം തന്നെയല്ലേ'; രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന

'നമ്മൾക്ക് നാം തന്നെയല്ലേ'; രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്  ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന
May 15, 2026 05:20 PM | By Fidha Parvin

തിരുവനന്തപുരം:( www.truevisionnews.com )  മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന തർക്കങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തല ഹൈക്കമാൻഡ് അനുനയത്തിന് വഴങ്ങിയേക്കുമെന്ന് സൂചന. ചെന്നിത്തല വി.ഡി. സതീശൻ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തലസ്ഥാനത്ത് എത്തുന്നതോടെ വകുപ്പുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ അന്തിമ തീരുമാനമുണ്ടാകും.

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അമർഷത്തിലായിരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് ശക്തമായ ഇടപെടൽ നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു.

 നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും ചെന്നിത്തലയുടെ വസതിയിലെത്തി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. നേതാക്കളായ ജോസഫ് വാഴക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി എന്നിവരും ഒപ്പമുണ്ടായിരുന്നു.

രമേശ് ചെന്നിത്തല പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കാറില്ലെന്നും അദ്ദേഹത്തിന്റെ വരവ് മന്ത്രിസഭയ്ക്ക് അനിവാര്യമാണെന്നും ജോസഫ് വാഴക്കൻ പ്രതികരിച്ചു. വി.ഡി സതീശൻ സന്തോഷപൂർവ്വം അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'We are not the only ones'; Ramesh Chennithala may yield to the high command's persuasion to join the ministry

Next TV

Related Stories
ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൻഎച്ച്എഐയും ജില്ലാ ഭരണകൂടങ്ങളും; 34.8 കോടി രൂപ അനുവദിച്ചു

May 15, 2026 05:15 PM

ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൻഎച്ച്എഐയും ജില്ലാ ഭരണകൂടങ്ങളും; 34.8 കോടി രൂപ അനുവദിച്ചു

ദേശീയപാത 66-ലെ വെള്ളക്കെട്ട് ഒഴിവാക്കാൻ എൻഎച്ച്എഐയും ജില്ലാ ഭരണകൂടങ്ങളും; 34.8 കോടി രൂപ...

Read More >>
വി.ഡി സതീശന്റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗിക ക്ഷണം

May 15, 2026 05:12 PM

വി.ഡി സതീശന്റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗിക ക്ഷണം

വി.ഡി സതീശന്റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗിക...

Read More >>
'ഇത് മിന്നും വിജയം'; എസ്എസ്എൽസി പരീക്ഷാഫലം ; 99.07% വിജയം, 30,514 പേർക്ക് ഫുൾ എ പ്ലസ്

May 15, 2026 05:04 PM

'ഇത് മിന്നും വിജയം'; എസ്എസ്എൽസി പരീക്ഷാഫലം ; 99.07% വിജയം, 30,514 പേർക്ക് ഫുൾ എ പ്ലസ്

'ഇത് മിന്നും വിജയം'; എസ്എസ്എൽസി പരീക്ഷാഫലം ; 99.07% വിജയം, 30,514 പേർക്ക് ഫുൾ എ...

Read More >>
  'നല്ല ഇടിവെട്ട് മഴ'; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

May 15, 2026 04:58 PM

'നല്ല ഇടിവെട്ട് മഴ'; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'നല്ല ഇടിവെട്ട് മഴ'; രണ്ട് ജില്ലകളിൽ ഓറഞ്ച്...

Read More >>
ജാഗ്രത വേണം....! ആ സന്ദേശം നിങ്ങള്‍ക്കും ലഭിച്ചേക്കാം,സെന്‍സസിൻ്റെ പേരില്‍ തട്ടിപ്പുണ്ട്, മുന്നറിയിപ്പുമായി പൊലീസ്

May 15, 2026 04:49 PM

ജാഗ്രത വേണം....! ആ സന്ദേശം നിങ്ങള്‍ക്കും ലഭിച്ചേക്കാം,സെന്‍സസിൻ്റെ പേരില്‍ തട്ടിപ്പുണ്ട്, മുന്നറിയിപ്പുമായി പൊലീസ്

സെന്‍സസ് കണക്കെടുപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ...

Read More >>
Top Stories

News Roundup