തിരുവനന്തപുരം: ( www.truevisionnews.com ) ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. ഇത്തവണ പരീക്ഷയെഴുതിയ 4,17,497 വിദ്യാർഥികളിൽ 4,14,290 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചത്.
സംസ്ഥാനത്തെ 2,105 സ്കൂളുകൾ 100% വിജയം കൈവരിച്ചു. ഇതിൽ 767 സർക്കാർ സ്കൂളുകളും, 930 എയ്ഡഡ് സ്കൂളുകളും, 408 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.ഗൾഫ് മേഖലയിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയം വരിച്ചു (100% വിജയം). ലക്ഷദ്വീപിൽ 97.67 ശതമാനമാണ് വിജയശതമാനം.
സർക്കാർ തലത്തിൽ നടുവന്നൂർ എച്ച്എസ്എസ് 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിൽ 151 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
'This is a resounding success'; SSLC exam results; 99.07% pass rate, 30,514 students get full A plus
































