കോഴിക്കോട് : ( www.truevisionnews.com ) വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മഴയോടൊപ്പമാണ് കാറ്റ് വീശിയത്. ആർക്കും പരുക്കില്ല.
മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് മീതെ വീണു . ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും തകർന്നു. റോഡുകളിലേക്ക് വീണ മരങ്ങൾ നാട്ടുകാർ മുറിച്ചു മാറ്റി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസറഗോഡ് ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Lightning storm causes damage in Vadakara





























.jpg)
.jpeg)

.jpeg)