---
title: "'മായാവിക്കും സി.ഐ.ഡി മൂസയ്ക്കും ജീവൻ നൽകിയ തൂലിക നിലച്ചു'; ചിത്രകഥാ രചയിതാവ് കണ്ണാടി വിശ്വനാഥൻ അന്തരിച്ചു"
english_title: "Writer and screenwriter Viswanathan Nair passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359479/writer-and-screenwriter-viswanathan-nair-passes-away"
published_at: "2026-05-15T07:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a067fa24c1b1_kannadi.jpg"
keywords: []
---

# 'മായാവിക്കും സി.ഐ.ഡി മൂസയ്ക്കും ജീവൻ നൽകിയ തൂലിക നിലച്ചു'; ചിത്രകഥാ രചയിതാവ് കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

> **Lead Summary:** ** ചി**ത്രകഥാരചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻനായർ അന്തരിച്ചു. 1960-കളിലും എഴുപതുകളിലും ജനപ്രിയമായ 'ഇരുമ്പുകൈ മായാവി', 'സി.ഐ.ഡി. മൂസ', 'സി.ഐ.ഡി. മഹേഷ്', 'ബോയിങ് ബോയിങ്' തുടങ്ങി 123 ഓളം ചിത്രകഥകൾ ഇദ്ദേഹത്തിന്റേതായുണ്ട്.

## Article Content

** ചി**ത്രകഥാരചയിതാവ് കണ്ണാടി പ്രഭാമന്ദിരത്തിൽ വിശ്വനാഥൻനായർ അന്തരിച്ചു. 1960-കളിലും എഴുപതുകളിലും ജനപ്രിയമായ 'ഇരുമ്പുകൈ മായാവി', 'സി.ഐ.ഡി. മൂസ', 'സി.ഐ.ഡി. മഹേഷ്', 'ബോയിങ് ബോയിങ്' തുടങ്ങി 123 ഓളം ചിത്രകഥകൾ ഇദ്ദേഹത്തിന്റേതായുണ്ട്.

കണ്ണാടി വിശ്വനാഥനെന്ന തൂലികാ നാമത്തിലായിരുന്നു രചന. കുറ്റാന്വേഷണ ചിത്രകഥകളാണ് കൂടുതലും പുറത്തുവന്നത്. തമിഴിൽനിന്ന് മൊഴിമാറ്റം നടത്തിയ 'ഇരുമ്പുകൈ മായാവി', 'സർപ്പദ്വീപ്', 'മഞ്ഞുകട്ട രഹസ്യം' എന്നിവയാണ് തുടക്കകാല രചനകൾ. 1983-ൽ 'ശൂന്യാകാശത്തിലെ ക്ഷുദ്രജീവികളാ'ണ് അവസാനമായി പ്രസിദ്ധീകരിച്ചത്.

ഭാര്യ: പെരുവെമ്പ് എമ്പനത്ത് വീട്ടിൽ ശാരദ അമ്മ. മക്കൾ: രേണുക, ശോഭ. മരുമക്കൾ: അരവിന്ദൻ, ഹരിപ്രസാദ്. സംസ്‌കാരം വെള്ളിയാഴ്ച പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/359479/writer-and-screenwriter-viswanathan-nair-passes-away)