കണ്ണൂർ: ( www.truevisionnews.com ) യുഡിഎഫിന്റെ സംസ്ഥാനത്തെ വൻ വിജയത്തിന് പിന്നാലെ കണ്ണൂർ പഴയങ്ങാടിയിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെ കരിഓയിൽ പ്രയോഗം.
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെട്ട ഫ്‌ളക്‌സ് ബോർഡിൽ കെ.സി. വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരിഓയിൽ ഒഴിച്ചിട്ടുള്ളത്.
സമാധാനാന്തരീക്ഷം തകർക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ പോലീസ് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം പോലീസിൽ പരാതി നൽകിയിട്ടില്ല.
പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണോ അതോ സാഹചര്യം മുതലെടുക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Black oil poured on K.C. Venugopal's portrait in Pazhayaangadi

































