കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുകയറി അപകടം; യുവനടനും സുഹൃത്തിനും ദാരുണാന്ത്യം

കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചുകയറി അപകടം; യുവനടനും സുഹൃത്തിനും ദാരുണാന്ത്യം
2026-05-11T11:45:00 | By VIPIN P V

ഹൈദരാബാദിലെ ആദിബത്‌ലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവനടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. തെലുങ്ക് നടൻ കെ.ഭരത് കാന്ത് (31), സുഹൃത്തും ഛായാഗ്രാഹകനും യൂട്യൂബറുമായ ജി.സായ് ത്രിലോക് (31) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആദിബത്‌ലയ്ക്ക് സമീപം ഔട്ടർ റിങ് റോഡിലായിരുന്നു അപകടം. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ് ഇരുവരും.

പൊലീസ് പറയുന്നതനുസരിച്ച്, ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്നർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. ഭരത് കാന്തും സായ് ത്രിലോകും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കണ്ടെയ്‌നർ ലോറിയുടെ പിൻചക്രങ്ങളും ഊരിപ്പോയി. കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭരത് കാന്തായിരുന്നു കാര്‍ ഓടിച്ചിരുന്നത് എന്നാണ് വിവരം.

അമിത വേഗതയും ക്ഷീണം അവഗണിച്ചുകൊണ്ടുള്ള ഡ്രൈവിങുമാണ് അപകടത്തിന് കാരണമായത് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

നർത്തകൻ, കണ്ടന്റ് ക്രിയേറ്റര്‍, നടൻ എന്നീ നിലകളിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാണ് 31 കാരനായ ഭരത് കാന്ത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 40,000 ഫോളോവേഴ്‌സും യൂട്യൂബിൽ ഏകദേശം 30,000 സബ്‌സ്‌ക്രൈബർമാരുമുണ്ടായിരുന്നു ഭരതിന്. ടെനന്റ് , ഗ്രാമം തുടങ്ങിയ തെലുങ്ക് സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം, ഡിജിറ്റൽ, ഫിലിം പ്രോജക്ടുകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സായ് ത്രിലോക്.

അപകട വാർത്ത പുറത്തുവന്നതിന് പിന്നാലെ ഭരത് കാന്തിന്റെ ഇൻസ്റ്റാഗ്രാമിലെ അവസാന പോസ്റ്റും വൈറലായി. തായ്‌ലൻഡിലെ ബാങ്കോക്കിലെ ഒരു മാളിൽ നിന്നുള്ളതായിരുന്നു പോസ്റ്റ്. ‘എനിക്കിത് പറഞ്ഞേ തീരൂ. നീ വളരെ സുന്ദരിയാണ്’ എന്നായിരുന്നു തന്‍റെ ഫോട്ടോ പങ്കുവച്ച് ഭരത് കുറിച്ചിരുന്നത്. നിരവധി പേരാണ് ഫോട്ടോക്ക് താഴെ ആദരാഞ്ജലികള്‍ നേരുന്നത്.

Content Highlight: Car crashes into container lorry young actor and friend die tragically

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup