---
title: "'വിജയ് സാർ, ഒരു വോട്ടർ എന്ന നിലയിൽ ചോദിക്കുന്നു'; മുഖ്യമന്ത്രിക്കു മുന്നിൽ ആവശ്യങ്ങളുമായി വിശാൽ"
english_title: "Vishal presents demands to the Chief Minister"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358763/vishal-presents-demands-to-the-chief-minister"
published_at: "2026-05-11T15:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01af880ad7d_26.jpg"
keywords: []
---

# 'വിജയ് സാർ, ഒരു വോട്ടർ എന്ന നിലയിൽ ചോദിക്കുന്നു'; മുഖ്യമന്ത്രിക്കു മുന്നിൽ ആവശ്യങ്ങളുമായി വിശാൽ

> **Lead Summary:** **[** തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ചില പ്രധാന ആവശ്യങ്ങൾ മുൻനിർത്തി നടൻ വിശാൽ. തന്റെ പ്രിയപ്പെട്ട ദളപതി ഭരണസാരഥ്യം ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ച വിശാൽ, കഴിഞ്ഞ 32 വർഷമായി നേരിട്ടറിയാവുന്ന സുഹൃത്തിനെ 'സാർ' എന്ന് അഭിസംബോധന ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

## Article Content

**[** തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ചില പ്രധാന ആവശ്യങ്ങൾ മുൻനിർത്തി നടൻ വിശാൽ. തന്റെ പ്രിയപ്പെട്ട ദളപതി ഭരണസാരഥ്യം ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ച വിശാൽ, കഴിഞ്ഞ 32 വർഷമായി നേരിട്ടറിയാവുന്ന സുഹൃത്തിനെ 'സാർ' എന്ന് അഭിസംബോധന ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമാ മേഖലയിൽ നിന്നൊരാൾ സർക്കാരിനെ നയിക്കാൻ വരുന്നത് തമിഴ്നാടിന്റെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിജയാശംസകൾ നേരുന്നതിനൊപ്പം ഒരു വോട്ടർ എന്ന നിലയിൽ ചില അടിസ്ഥാന ആവശ്യങ്ങളും വിശാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മുഖ്യമന്ത്രിയുടെ യാത്രകൾക്കിടയിൽ വഴിയോരങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസുകാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്നും അവർക്കായി മൊബൈൽ ടോയ്‌ലറ്റുകൾ ലഭ്യമാക്കണമെന്നും വിശാൽ അഭ്യർത്ഥിച്ചു.

കൂടാതെ പതിറ്റാണ്ടുകളായി തുടരുന്ന റോഡുകളുടെ മോശം അവസ്ഥ, വെള്ളക്കെട്ട്, ശാസ്ത്രീയമായ ഓടകളുടെ നിർമ്മാണം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ അടിയന്തര ശ്രദ്ധ വേണമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നത് മുൻപ് ആരും ചെയ്യാത്ത വലിയൊരു മാറ്റത്തിന് തുടക്കമിടാൻ സഹായിക്കുമെന്നും എല്ലാ പോസിറ്റിവിറ്റിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകട്ടെയെന്നും വിശാൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/358763/vishal-presents-demands-to-the-chief-minister)