---
title: "ഡി.എം.കെ പുറത്തായപ്പോൾ ആക്ടിവിസം തുടങ്ങാം എന്ന് കളിയാക്കിയവർക്ക് ചുട്ട മറുപടി നൽകി ജ്യോതിക "
english_title: "Jyothika gave a scathing reply to those who made fun of her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358760/jyothika-gave-a-scathing-reply-to-those-who-made-fun-of-her"
published_at: "2026-05-11T15:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01ad0652f89_25.jpg"
keywords: []
---

# ഡി.എം.കെ പുറത്തായപ്പോൾ ആക്ടിവിസം തുടങ്ങാം എന്ന് കളിയാക്കിയവർക്ക് ചുട്ട മറുപടി നൽകി ജ്യോതിക 

> **Lead Summary:** **[** സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന രാഷ്ട്രീയ പരിഹാസത്തിന് കൃത്യമായ മറുപടി നൽകി ആരാധകരുടെ കയ്യടി നേടുകയാണ് നടി ജ്യോതിക.

## Article Content

**[** സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന രാഷ്ട്രീയ പരിഹാസത്തിന് കൃത്യമായ മറുപടി നൽകി ആരാധകരുടെ കയ്യടി നേടുകയാണ് നടി ജ്യോതിക.

തമിഴ്നാട്ടിൽ ഡി.എം.കെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ഇനി താരവും കുടുംബവും വിവിധ വിഷയങ്ങളിൽ പ്രതികരിച്ച് പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു ഒരാളുടെ പരിഹാസ കമന്റ്.

ഡി.എം.കെ ഭരണകാലത്ത് ഇത്തരം പ്രതികരണങ്ങൾ താരം മറന്നുപോയെന്നും ഇനി ആക്ടിവിസത്തിലൂടെ പണം ഉണ്ടാക്കാമെന്നുമായിരുന്നു 'ഇന്റലിജന്റ് ഫൂൾ' എന്ന പ്രൊഫൈലിൽ നിന്നുള്ള കുറ്റപ്പെടുത്തൽ.

> എന്നാൽ ഈ നീണ്ട പരിഹാസത്തിന് ഒരൊറ്റ വരിയിലാണ് ജ്യോതിക മറുപടി നൽകിയത്. തന്റെ പ്രൊഫൈലിന് നൽകിയ പേര് പോലെ തന്നെ അയാൾ ഒരു 'ബുദ്ധിയുള്ള വിഡ്ഢി'യാണെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, "ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പേര് തന്നെയാണ്" എന്ന് താരം കുറിച്ചു.

അനാവശ്യമായി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചയാൾക്ക് ജ്യോതിക നൽകിയ ഈ ചുട്ട മറുപടി ഇതിനോടകം വൈറലായിക്കഴിഞ്ഞു. സൈബർ ഇടങ്ങളിലെ നെഗറ്റിവിറ്റിയെ പക്വതയോടെയും എന്നാൽ ശക്തമായും നേരിട്ട താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358760/jyothika-gave-a-scathing-reply-to-those-who-made-fun-of-her)