---
title: "'പ്രണയം ഉറക്കെ വിളിച്ചു പറയേണ്ടതാണ്'; വിജയ്‌യുടെ സത്യപ്രതിജ്ഞയും തൃഷയുടെ സാന്നിധ്യവും, ചർച്ചയായി താരത്തിന്റെ കുറിപ്പ്"
english_title: "The star's note is a topic of discussion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358752/the-stars-note-is-a-topic-of-discussion"
published_at: "2026-05-11T14:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01a1af3306e_23.jpg"
keywords: []
---

# 'പ്രണയം ഉറക്കെ വിളിച്ചു പറയേണ്ടതാണ്'; വിജയ്‌യുടെ സത്യപ്രതിജ്ഞയും തൃഷയുടെ സാന്നിധ്യവും, ചർച്ചയായി താരത്തിന്റെ കുറിപ്പ്

> **Lead Summary:** **[ **തമിഴ്നാട് മുഖ്യമന്ത്രിയായി ടി.വി.കെ അധ്യക്ഷൻ വിജയ് അധികാരമേറ്റ ചടങ്ങിലെ തന്റെ സാന്നിധ്യത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി നടി തൃഷ രംഗത്ത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതും വിജയിന്റെ അമ്മയെ ആലിംഗനം ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും സൈബർ ആക്രമണങ്ങൾക്കും വഴിവെച്ചിരുന്നു.

## Article Content

**[ **തമിഴ്നാട് മുഖ്യമന്ത്രിയായി ടി.വി.കെ അധ്യക്ഷൻ വിജയ് അധികാരമേറ്റ ചടങ്ങിലെ തന്റെ സാന്നിധ്യത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി നടി തൃഷ രംഗത്ത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതും വിജയിന്റെ അമ്മയെ ആലിംഗനം ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും സൈബർ ആക്രമണങ്ങൾക്കും വഴിവെച്ചിരുന്നു.

വിജയിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നുകേട്ട അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തൃഷയുടെ സാന്നിധ്യം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത്. വിമർശനങ്ങൾ കടുക്കുന്നതിനിടെ പരോക്ഷമായ പ്രതികരണവുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

> സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് "പ്രണയം എപ്പോഴും ഉച്ചത്തിൽ വിളിച്ചുപറയേണ്ടതാണ്" (The love is always louder) എന്ന തലക്കെട്ടാണ് തൃഷ നൽകിയിരിക്കുന്നത്.

വിജയിന്റെ മക്കളുടെ അസാന്നിധ്യം ചർച്ചയായ ചടങ്ങിൽ വികാരാധീനയായി കാണപ്പെട്ട തൃഷയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ തൃഷയുടെ ഈ പ്രതികരണം തമിഴകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

അതേസമയം, പ്രചരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് വിജയോ തൃഷയോ ഇതുവരെ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/358752/the-stars-note-is-a-topic-of-discussion)