---
title: "ചെരുപ്പൂരി അടിച്ചൂടെ ....? സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നത് പാർട്ടി പഠിപ്പിക്കണം; ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷ വിമർശനവുമായി ചിന്മയി ശ്രീപദ"
english_title: "Chinmayi Sripada strongly criticizes Cherian Philip for hugging Bindu Krishna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358702/chinmayi-sripada-strongly-criticizes-cherian-philip-for-hugging-bindu-krishna"
published_at: "2026-05-11T12:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0177d59c77c_cheriyan.jpg"
keywords: []
---

# ചെരുപ്പൂരി അടിച്ചൂടെ ....? സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നത് പാർട്ടി പഠിപ്പിക്കണം; ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷ വിമർശനവുമായി ചിന്മയി ശ്രീപദ

> **Lead Summary:** ** കേ**രളം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത പ്രധാനപ്പെട്ട വിഷയമാണ് ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ പോകുന്നതും ബിന്ദി കൃഷ്ണ ചെറിയാൻ ഫിലിപ്പിനെ തട്ടി മാറ്റി കൈകൂപ്പി രക്ഷപ്പെട്ട് പോകുന്നതും. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

## Article Content

** കേ**രളം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത പ്രധാനപ്പെട്ട വിഷയമാണ് ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ പോകുന്നതും ബിന്ദി കൃഷ്ണ ചെറിയാൻ ഫിലിപ്പിനെ തട്ടി മാറ്റി കൈകൂപ്പി രക്ഷപ്പെട്ട് പോകുന്നതും. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കെ പി സി സി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോ​ഗത്തിൽ പങ്കെടുക്കാൻ എത്തിയ ബിന്ദു കൃഷ്ണയെയാണ് ചെറിയാൻ ഫിലിപ്പ് ആലിം​ഗനം ചെയ്യാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ കൈകൂപ്പി രക്ഷപ്പെടുന്നതും.

ഇതിനെതിരെ ​ഗായിക ചിന്മയി ശ്രീപദയാണ് ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്.കൺസെൻ്റ് എന്നത് എന്താണെന്ന് ഈ വീ‍‍ഡിയോ പഠിപ്പിക്കുമെന്ന് ചിന്മയി പറയുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ചിന്മയിയുടെ പ്രതികരണം.

താത്പര്യം ഇല്ലെന്നതിൻ്റെ സൂചന നൽകിയിട്ടും അത് അവ​ഗണിച്ച് കൊണ്ട് കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നുവെന്നും കൺസെൻ്റ് എന്നത് എന്താണെന്ന് ഇത് നിങ്ങളെ പഠിപ്പിക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ചിന്മയി പറയുന്നു.

സംഭവത്തിൽ വന്ന കമൻ്റുകളെപ്പറ്റിയും ​ഗായിക പറയുന്നുണ്ട്. ചെരുപ്പൂരി അടിച്ചൂടെ എന്ന് ചോ​ദിക്കുന്നവരോട് എല്ലായിപ്പോഴും യഥാർഥ ജീവിതത്തിൽ അത് ചെയ്യാൻ കഴിയണമെന്നില്ലയെന്നും പറയുന്നു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നത് പാർട്ടി പഠിപ്പിക്കണമെന്നും ചിന്മയി ശ്രീപദ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/358702/chinmayi-sripada-strongly-criticizes-cherian-philip-for-hugging-bindu-krishna)