മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ കേസ്
May 12, 2026 12:12 PM | By Athira V

കാസർഗോഡ് : ( www.truevisionnews.com ) മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ വടകര സ്വദേശിക്കെതിരെ കേസ്.

വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32കാരിയുടെ പരാതിയിൽ മുഹമ്മദ് ഷമ്മാസ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മാട്രിമോണിയൽ സൈറ്റ് വഴി‍ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എട്ടര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

പിന്നീട് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പൊലീസ് പറഞ്ഞു.

Met through a matrimonial site; Case filed against Vadakara native for molestation on promise of marriage

Next TV

Related Stories
അന്ത്യാഭിലാഷം നിറവേറ്റി കുടുംബം...., ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുത വരന്റെ ശവകുടീരത്തിന് അരികെ പ്രഫുലക്കും അന്ത്യനിദ്ര

May 12, 2026 01:29 PM

അന്ത്യാഭിലാഷം നിറവേറ്റി കുടുംബം...., ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുത വരന്റെ ശവകുടീരത്തിന് അരികെ പ്രഫുലക്കും അന്ത്യനിദ്ര

ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുത വരന് അരികിൽ സംസ്‌കരിക്കണമെന്ന യുവതിയുടെ അന്ത്യാഭിലാഷം നിറവേറ്റി...

Read More >>
Top Stories

News Roundup