‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്

‘വിഡിഎസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’; കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്
May 12, 2026 10:52 AM | By Athira V

കൊച്ചി : ( www.truevisionnews.com ) എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് സംഭവം.

‘വി ഡി എസ് കേരളം ഭരിക്കട്ടെ ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളം പള്ളുരുത്തിയിലാണ് ഫ്ലക്സ് ഉയർന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി പ്രത്യേകം ചേരിതിരിഞ്ഞ് ഫ്ലക്സ് യുദ്ധം നടക്കുന്നതിനിടെയാണ്, സതീശനെയും ഷാഫിയെയും ഒരുമിച്ച് പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് ഉയർന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ഇത്തരം ഫ്ലക്സ് ബോർഡുകളും പ്രകടനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകിയിരുന്നു.

Shafi for KPCC president post, let VDS rule Kerala

Next TV

Related Stories
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ കേസ്

May 12, 2026 12:12 PM

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നൽകി പീഡനം, വടകര സ്വദേശിക്കെതിരെ ...

Read More >>
സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി,  ഇന്ന് ഒരു പവന് വർദ്ധിച്ചത്  400 രൂപ

May 12, 2026 11:19 AM

സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി, ഇന്ന് ഒരു പവന് വർദ്ധിച്ചത് 400 രൂപ

സ്വർണ്ണവിലയിൽ വൻ കുതിപ്പ്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി,...

Read More >>
Top Stories

News Roundup