'നയിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം', വി.ഡി.സതീശന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ ഇന്നും തെരുവിലിറങ്ങി

'നയിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം', വി.ഡി.സതീശന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ ഇന്നും തെരുവിലിറങ്ങി
May 8, 2026 07:49 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) യുഡിഎഫിൽ മുഖ്യമന്ത്രിപദത്തിനായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കേരളത്തിലുടനീളം വി.ഡി. സതീശനെ അനുകൂലിച്ച് പ്രവർത്തകരുടെ പ്രകടനം. 'നയിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം', 'നിലപാടുകളുടെ രാജകുമാരന് സ്വാഗതം' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായാണ് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സതീശനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനമാണ് നടന്നത്.

കാസർഗോഡ് തൃക്കരിപ്പൂരിൽ വി.ഡി.സതീശനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തി. തൃക്കരിപ്പൂർ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ്‌ പ്രവർത്തകർ വി.ഡി. സതീശന് മുദ്രാവാക്യം വിളിച്ച് ഇറങ്ങിയത്. കോഴിക്കോട് ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്ന് സതീശനെ അനുകൂലിച്ച് പ്രകടനം നടന്നു. കോൺഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് പ്രകടനം നടത്തിയത്.

പെരുമ്പാവൂരിലും വി.ഡി. സതീശന് വേണ്ടി അണികൾ തെരുവിലിറങ്ങി.നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ അണിനിരന്നത്. 'പട നയിച്ചവൻ നാട് ഭരിക്കട്ടെ' എന്ന് ആഹ്വാനം ചെയ്താണ് പ്രകടനം. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വി.ഡി അനുകൂല പ്രകടനം നടന്നു.

വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരത്തിൽ പ്രകടനം നടന്നു. പേരാമ്പ്രയിലും,തൃശൂരിലും പ്രവർത്തകരുടെ റാലി നടന്നു. എറണാകുളം മരടിൽ 'കണ്ണേ കരളേ വി.ഡി.എസ്സേ' എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ റോഡിലിറങ്ങിയത്.

കെപിസിസി വിലക്ക് ലംഘിച്ച് വി.ഡി അനുകൂലികളുടെ പ്രകടനം.തിരുവനന്തപുരം വിഴിഞ്ഞത്താണ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നത്. വി.ഡി. സതീശൻ അനുകൂലികളുടെ പ്രകടനം മാത്രമല്ല രാവിലെ മുതൽ സംസ്ഥാനത്തിൻ്റെ പലയിടത്തും ഫ്ളക്സ് ബോർഡും ഉയർന്നു.

Congress workers took to the streets today in support of V.D. Satheesan.

Next TV

Related Stories
'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം, ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരം'- ഡീന്‍ കുര്യാക്കോസ്

May 8, 2026 08:37 PM

'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം, ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരം'- ഡീന്‍ കുര്യാക്കോസ്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ്...

Read More >>
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി അച്ഛനെയും കൊന്നു...? പരിശോധനയിൽ പുരയിടത്തിൽനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു

May 8, 2026 07:43 PM

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി അച്ഛനെയും കൊന്നു...? പരിശോധനയിൽ പുരയിടത്തിൽനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു

കോട്ടയം നെടുങ്കണ്ടത്ത് യുവാവ് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ വീണ്ടും പുരയിടത്തിൽ പരിശോധനയുമായി...

Read More >>
എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

May 8, 2026 07:19 PM

എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട്...

Read More >>
ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ്  ക​ടി​യേ​റ്റു

May 8, 2026 05:32 PM

ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ് ക​ടി​യേ​റ്റു

ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ൺ​കു​ട്ടി​ക്ക് അ​ർ​ധ​രാ​ത്രി പാ​മ്പി​ന്റെ ക​ടി​യേ​റ്റു....

Read More >>
വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

May 8, 2026 05:26 PM

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി...

Read More >>
Top Stories

News Roundup