ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ് ക​ടി​യേ​റ്റു

ഉറക്കത്തിനിടെ ഉത്തരത്തിൽ നിന്ന് പാമ്പും എലിയും ദേഹത്തേക്ക് വീണു; പത്തനാപുരത്ത് ​പെ​ൺ​കു​ട്ടി​ക്ക് പാമ്പ്  ക​ടി​യേ​റ്റു
May 8, 2026 05:32 PM | By Susmitha Surendran

പ​ത്ത​നാ​പു​രം: (https://truevisionnews.com/) ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ൺ​കു​ട്ടി​ക്ക് അ​ർ​ധ​രാ​ത്രി പാ​മ്പി​ന്റെ ക​ടി​യേ​റ്റു. വീ​ടി​നു​ള്ളി​ലെ മാ​ള​ത്തി​ലൊ​ളി​ച്ച പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ട​വൂ​ർ മൂ​ലം​കോ​ട് രാ​ജേ​ഷ് ഭ​വ​നി​ൽ രേ​വ​തി(15)​ക്കാ​ണ് പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. കു​ട്ടി​യെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച്ച രാ​ത്രി 2.30ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന രേ​വ​തി​യു​ടെ മു​ക​ളി​ലേ​ക്ക് വീ​ടി​ന്റെ ഉ​ത്ത​ര​ത്തി​ൽ​നി​ന്ന് പാ​മ്പും എ​ലി​യും വീ​ണു. എ​ലി​ശ​ല്യം കാ​ര​ണം രാ​ത്രി ലൈ​റ്റി​ട്ടാ​ണ് ഉ​റ​ങ്ങാ​റു​ള്ള​തെ​ന്ന് രേ​വ​തി പ​റ​ഞ്ഞു. ഞെ​ട്ടി​യു​ണ​ർ​ന്ന രേ​വ​തി പു​ത​പ്പ് മാ​റ്റു​ന്ന​തി​നി​ടെ പാ​മ്പി​നെ ക​ണ്ട് ഞെ​ട്ടി നി​ല​വി​ളി​ച്ചു.

ത​ട്ടി മാ​റ്റു​ന്ന​തി​നി​ടെ പാ​മ്പ് പ​ത്തി​വി​ട​ർ​ത്തി. കാ​ലി​ൽ മു​റി​വേ​റ്റ പാ​ട് ക​ണ്ടി​രു​ന്നെ​ങ്കി​ലും എ​ലി ക​ടി​ച്ച​താ​കാ​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. പി​ന്നീ​ട് ത​ല ചു​റ്റ​ലും കാ​ൽ വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പാ​മ്പി​നെ ക​ണ്ടി​രു​ന്നു.

ആ​ദ്യം മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​യു​ടെ കീ​ഴി​ലേ​ക്ക് ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ പാ​മ്പ്, പി​ന്നീ​ട് വീ​ടി​ന്റെ ഭി​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള മാ​ള​ത്തി​ലൊ​ളി​ച്ചു. വി​വ​രം വ​ന​പാ​ല​ക​സം​ഘ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും മാ​ള​ത്തി​ൽ ഒ​ളി​ച്ച​തി​നാ​ൽ പാ​മ്പി​നെ പി​ടി​ക്കാ​നാ​കാ​തെ അ​വ​ർ മ​ട​ങ്ങി. ഇ​തി​നു മു​മ്പും വീ​ടി​നു​ള്ളി​ൽ പാ​മ്പി​ൻ കു​ഞ്ഞി​നെ ക​ണ്ടി​ട്ടു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.



A sleeping girl was bitten by a snake in the middle of the night.

Next TV

Related Stories
വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

May 8, 2026 05:26 PM

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി നടേശൻ

വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് 'ഒരു ചുക്കും' ചെയ്യില്ല; പിണറായി മിടുക്കനെന്ന് വെള്ളാപ്പള്ളി...

Read More >>
കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

May 8, 2026 04:37 PM

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

May 8, 2026 04:11 PM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക്...

Read More >>
ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

May 8, 2026 04:01 PM

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ആശ്വാസം

ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക്...

Read More >>
Top Stories