---
title: "ആകാശവാണി റേഡിയോ നാടകോത്സവം ശബ്ദവിസ്മയമായി മോഹൻലാൽ"
english_title: "Mohanlal's vocals are a real treat at the All India Radio Drama Festival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358123/mohanlals-vocals-are-a-real-treat-at-the-all-india-radio-drama-festival"
published_at: "2026-05-08T12:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd851369f2f_ewtfweg.jpg"
keywords: []
---

# ആകാശവാണി റേഡിയോ നാടകോത്സവം ശബ്ദവിസ്മയമായി മോഹൻലാൽ

> **Lead Summary:** കൊച്ചി:**[**ആകാശവാണിയുടെ 'അഖിലകേരള റേഡിയോ നാടകോത്സവ'ത്തിന് ആവേശം പകരാൻ ലാലേട്ടൻ എത്തുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ശേഷം ആദ്യമായാണ് മോഹൻലാൽ ഒരു റേഡിയോ നാടകത്തിനായി ശബ്ദം നൽകുന്നത്. കൊച്ചി നിലയം അവതരിപ്പിക്കുന്ന ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്ന നാടകത്തിലാണ് അദ്ദേഹം പ്രധാന കഥാപാത്രമാകുന്നത്.

## Article Content

കൊച്ചി:**[**ആകാശവാണിയുടെ 'അഖിലകേരള റേഡിയോ നാടകോത്സവ'ത്തിന് ആവേശം പകരാൻ ലാലേട്ടൻ എത്തുന്നു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ശേഷം ആദ്യമായാണ് മോഹൻലാൽ ഒരു റേഡിയോ നാടകത്തിനായി ശബ്ദം നൽകുന്നത്. കൊച്ചി നിലയം അവതരിപ്പിക്കുന്ന ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്ന നാടകത്തിലാണ് അദ്ദേഹം പ്രധാന കഥാപാത്രമാകുന്നത്.

മുഹമ്മദ് റോഷൻ രചിച്ച് എം.വി. ശശികുമാറും എൻ.എസ്. ജയമോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന നാടകത്തിൽ ഏക പുരുഷ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മെയ് 17-ന് രാത്രി 9:30-നാണ് നാടകം പ്രക്ഷേപണം ചെയ്യുന്നത്. മെയ് 18 ഉച്ചയ്ക്ക് ഒരു മണിക്ക് പുനഃപ്രക്ഷേപണവുമുണ്ടാകും.

മാലാ പാർവതി, ശിവദ, മുത്തുമണി, അദിതി രവി എന്നിവരും ഈ നാടകത്തിൽ ശബ്ദം നൽകുന്നു. കൈലാസ് മേനോനാണ് പശ്ചാത്തല സംഗീതം. പണ്ട് അമ്മയോടൊപ്പം റേഡിയോ നാടകങ്ങൾ കാതോർത്തിരുന്ന കുട്ടിക്കാലം മോഹൻലാൽ വൈകാരികമായി ഓർത്തെടുത്തു. മുമ്പും ആകാശവാണിക്ക് വേണ്ടി അദ്ദേഹം നാടകങ്ങൾ ചെയ്തിട്ടുണ്ട്.

>  ഓരോ രംഗവും അഭിനയിച്ച ശേഷം "ഒന്നുകൂടി വേണോ?" എന്ന് ചോദിച്ചുള്ള മോഹൻലാലിന്റെ അർപ്പണബോധം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകർ പറഞ്ഞു. തിരുവനന്തപുരം നിലയത്തിന് വേണ്ടിയും മോഹൻലാൽ ഉടൻ ഒരു നാടകം ചെയ്യുന്നുണ്ട്. റേഡിയോ പ്രേമികൾക്ക് ഒരു വലിയ വിരുന്നായിരിക്കും ഈ വർഷത്തെ നാടകോത്സവം.

### Related Links & Sources
- [Original Story Source](https://moviemax.in/news/358123/mohanlals-vocals-are-a-real-treat-at-the-all-india-radio-drama-festival)