'മാന്യമായി പറ്റിച്ചും വെട്ടിച്ചും കൂട്ടിവെച്ച കാശാ';'മോഹിനിയാട്ട'ത്തിലെ ആ രംഗം പുറത്ത്

'മാന്യമായി പറ്റിച്ചും വെട്ടിച്ചും കൂട്ടിവെച്ച കാശാ';'മോഹിനിയാട്ട'ത്തിലെ ആ രംഗം പുറത്ത്
May 8, 2026 03:45 PM | By Anusree vc

(https://moviemax.in/) തിയേറ്ററുകളിൽ ചിരി പടർത്തിയ 'മോഹിനിയാട്ടം' എന്ന സിനിമയിലെ പുറത്തുവിടാത്ത രംഗങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചു. അന്തരിച്ച നടൻ സന്തോഷ് കെ. നായർക്ക് ആദരമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയിച്ച ഈ രംഗങ്ങൾ പുറത്തുവിട്ടത്. സൈജു കുറിപ്പ് നായകനായെത്തിയ ഈ ചിത്രം ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമിലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

സന്തോഷ് കെ നായരും നിസ്താർ സേഠും ഉൾപ്പെടുന്ന ഏറെ രസകരമായ ഒരു രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ഗോവിന്ദൻ എന്ന കഥാപാത്രത്തെ കാണാനില്ലെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തുന്നതും തുടർന്ന് ഭാര്യയോട് കാര്യങ്ങൾ തിരക്കുന്നതുമാണ് രംഗം. ’50 ലക്ഷമാണ് മുക്കിയത്, മാന്യമായി നാട്ടുകാരെ പറ്റിച്ചും സർക്കാരിനെ വെട്ടിച്ചും കൂട്ടിവെച്ച കാശാണ്’ എന്ന സന്തോഷ് കെ നായരുടെ ഡയലോഗ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.

നേരത്തെ തിയേറ്ററുകളിൽ വലിയ വിജയം നേടിയ ‘ഭരതനാട്യം’ എന്ന സിനിമയുടെ തുടർച്ചയായാണ് ‘മോഹിനിയാട്ടം’ എത്തിയത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയിലേറെ രൂപയാണ് നേടിയത്.

കലാരഞ്ജിനി, ജഗദീഷ്, ശ്രീജ രവി, വിനയ് ഫോർട്ട്, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. നടൻ സന്തോഷ് കെ നായരുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് അണിയറ പ്രവർത്തകർ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Content Highlight: 'Money that was collected with dignity and cut'; That scene from 'Mohiniyattam' is out

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' -  മമ്മൂട്ടി

Jun 24, 2026 11:12 AM

അമ്മയിലെ പൊട്ടിത്തെറി; 'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം' - മമ്മൂട്ടി

താരസംഘടന, 'അമ്മ'യിലെ പ്രതിസന്ധിയിൽ മമ്മൂട്ടിയുടെ പ്രതികരണം...

Read More >>
Top Stories










News Roundup